കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് ഓഫിസ് പ്രവര്‍ത്തനം നെടിയിരുപ്പ് പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റി. ദേശീയപാതയില്‍ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിക്ക് സമീപം സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് നെടിയിരുപ്പ് പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തനം മാറിയത്. തെരഞ്ഞെടുപ്പ് വിഭാഗം പഴയ താലൂക്ക് ഓഫിസില്‍ തന്നെയാകും പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. നെടിയിരുപ്പ് പഞ്ചായത്ത് കൊണ്ടോട്ടി നഗരസഭയുടെ ഭാഗമായതോടെ ഓഫിസ് നഗരസഭയുടെ മേഖലാ കേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ ഓഫിസ് കൊണ്ടോട്ടി താലൂക്കിനായി ഉപയോഗിക്കണമെന്ന് നേരത്തേ വിവിധയിടങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 60ഓളം ജീവനക്കാരുള്ള കൊണ്ടോട്ടി താലൂക്ക് ഓഫിസ് സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുകയായിരുന്നു. നഗരസഭാ ഉടമസ്ഥതയിലെ നെടിയിരുപ്പ് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ശനിയാഴ്ചയാണ് പൂര്‍ത്തിയായത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തേക്കാള്‍ കൂടുതല്‍ സൗകര്യമുണ്ട്. കൂടാതെ സബ് ട്രഷറി ഓഫിസ് നെടിയിരുപ്പ് പഞ്ചായത്ത് ഓഫിസിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. 2013ല്‍ രൂപവത്കരിച്ച കൊണ്ടോട്ടി താലൂക്ക് ഓഫിസിനായി സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ നേരത്തേ ആലോചനയുണ്ടായിരുന്നെങ്കിലും നടപടി എവിടെയുമത്തെിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.