നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലിരിക്കെ ഈ മാസം 30ന് അഞ്ചു വില്ളേജ് ഓഫിസര്‍മാര്‍ക്ക് വിടുതല്‍ നല്‍കാന്‍ വകുപ്പ് തലത്തില്‍ നീക്കം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്ന മാര്‍ച്ച് മൂന്നിനാണ് നിലമ്പൂര്‍, എടക്കര, ചുങ്കത്തറ, വഴിക്കടവ്, മമ്പാട് വില്ളേജ് ഓഫിസര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നാലിന് ഉത്തരവ് നിലമ്പൂര്‍ താലൂക്ക് ഓഫിസിലത്തെി. പെരുമാറ്റ ച്ചട്ടം നിലനില്‍ക്കെ വില്ളേജ് ഓഫിസര്‍മാരുടെ സ്ഥലം മാറ്റം റവന്യൂ വകുപ്പിന് തലവേദനയാവും. ഭരണ കക്ഷിയിലെ സര്‍വിസ് സംഘടനയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് എടക്കര വില്ളേജ് ഓഫിസര്‍ക്ക് നിലമ്പൂരിലേക്ക് സ്ഥലം മാറ്റം ഒരുക്കുന്നതിനുവേണ്ടിയാണ് അഞ്ച് വില്ളേജ് ഓഫിസര്‍മാരെ സ്ഥലം മാറ്റിയെന്നാണ് ആക്ഷേപം. നിലമ്പൂര്‍ വില്ളേജ് ഓഫിസറെ മമ്പാടിലേക്കും മമ്പാട് വില്ളേജ് ഓഫിസറെ എടക്കരയിലേക്കും ചുങ്കത്തറ വില്ളേജ് ഓഫിസറെ വഴിക്കടവിലേക്കും വഴിക്കടവ് വില്ളേജ് ഓഫിസറെ ചുങ്കത്തറയിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇവര്‍ 30നകം നിലവിലെ ജോലി സ്ഥലത്ത് നിന്ന് വിടുതല്‍ ചെയ്ത് പുതിയ സ്ഥലത്തേക്ക് മാറണമെന്നാണ് ഉത്തരവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.