പുതുപൊന്നാനി: പൊന്നാനിയില്‍ നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ആശങ്കയോടെയും നിരാശയോടെയും വിദ്യാര്‍ഥികള്‍ ചോദിക്കുന്ന ചോദ്യമാണിത്. എന്നത്തേയും പോലെ ഇത്തവണയും പാടങ്ങളും പറമ്പുകളും കളിക്കാനും ഉല്ലസിക്കാനുമായി ഒരുങ്ങിക്കിടക്കുകയാണ്. പക്ഷേ, കുട്ടികള്‍ ഭീതിയിലാണ്. അതിരാവിലെ മദ്റസയിലേക്കും മറ്റും പോകുന്ന വിദ്യാര്‍ഥികളെ സംഘമായി തെരുവു നായകള്‍ ആക്രമിക്കുന്നത് പതിവാകുകയാണ്. തെരുവുനായ ശല്യം ഇത്രത്തോളം രൂക്ഷമായിട്ടും നഗരസഭയെന്തേ കണ്ണടച്ചിരിക്കുന്നു എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. തെരുവു നായകളുടെ അതിക്രമം രൂക്ഷമാവുന്ന പൊന്നാനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത പൊന്നാനി താലൂക്ക് ആശുപത്രി നാട്ടുകാരെ ദുരിതത്തിലാക്കുന്നു. നായകളുടെ കടിയേറ്റ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തുന്നവരെ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെ നേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ്. കഴിഞ്ഞ ദിവസം പൊന്നാനി കറുകത്തിരുത്തിയില്‍ ആറര വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിയെ തെരുവ് നായകള്‍ ആക്രമിച്ചിരുന്നു. വീടിനു പുറത്ത് കളിക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘമായി വന്ന തെരുവ് നായകള്‍ ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഉടനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ അതിനുള്ള സൗകര്യമില്ലാ എന്നുപറഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.