കൊയ്ത്തുത്സവം ആഘോഷമാക്കി ആലുങ്ങപ്പറമ്പ് നിവാസികള്‍

കാവനൂര്‍: തരിശായി കിടന്ന പാടത്തിറങ്ങി അധ്വാനിച്ചതിന്‍െറ ഫലം ആഘോഷമായി കൊണ്ടാടി. ആലുങ്ങപറമ്പ് ലക്കി സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പ്രവര്‍ത്തകരായ ഒരു പറ്റം യുവാക്കളുടെ അധ്വാനഫലമാണ് ബുധനാഴ്ച നാടിന്‍െറ കൊയ്ത്തുത്സവമായത്. കാര്‍ഷിക രംഗത്ത് ഒട്ടും പരിചയമില്ലാത്ത യുവാക്കള്‍ നാട്ടിലെ ഒരേക്കര്‍ ഭൂമിയില്‍ നെല്‍കൃഷിയിറക്കാന്‍ തുനിഞ്ഞപ്പോള്‍ മുതിര്‍ന്ന കര്‍ഷകനായ പാറക്കോട്ടില്‍ കീരന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ സഹായകമായി. ചെറിയ വിത്താണ് മൂന്നു മാസം മുമ്പ് പാടത്തെറിഞ്ഞത്. കൊയ്ത്തുത്സവം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫിസര്‍ എം. അജിത് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍ ഓഫിസര്‍ എം. കോയ മുഖ്യാതിഥിയായി. ക്ളബ് പ്രസിഡന്‍റ് പി. ഷാഹിദ് അധ്യക്ഷത വഹിച്ചു. കാവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കെ. അഹമ്മദ്ഹാജി, ക്ളബ് രക്ഷാധികാരികളായ ടി. ഉമ്മര്‍, സി. ദേവന്‍, എ.പി. യൂസുഫ് എന്നിവര്‍ യുവാക്കളെ അഭിനന്ദിച്ച് സംസാരിച്ചു. സെക്രട്ടറി ജിജിത്ത് പട്ടീരി സ്വാഗതവും സി.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.