മഞ്ചേരി: കലാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി. ഏതാനും മാസങ്ങളായി ഇന്ത്യയിലെ പ്രമുഖ ഉന്നത കലാലയങ്ങളില്‍ വര്‍ഗീയതയുടെയും ജാതീയതയുടെയും കപടദേശീയതയുടെയും പേരില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന അധികാര പ്രയോഗം നടക്കുകയാണെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി. മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ പ്രിന്‍സിപ്പല്‍ക്ക് നേരെയുണ്ടായ അച്ചടക്ക നടപടിയും ഇത്തരത്തില്‍ ഒന്നാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന നടപടികളില്‍നിന്ന് പിന്‍വാങ്ങണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. നഗരസഭാ അംഗം ഫിറോസ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് കോളജ് ചെയര്‍മാന്‍ അരുണ്‍സായ് ഗോകുല്‍, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രതിനിധി വി. വിനോദ്, എ.കെ.പി.യു.ടി.എ ഡോ. കെ. ബാലകൃഷ്ണന്‍, കെ.എസ്.ടി.എ പ്രതിനിധി എം. നാരായണന്‍, മുന്‍ സെനറ്റ് അംഗം ബാലചന്ദ്രന്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി എം. സഞ്ജുന, എസ്.എഫ്.ഐ പ്രതിനിധി കെ. ശ്യാംപ്രസാദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. പുരുഷോത്തമന്‍ സ്വാഗതവും മനേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.