മഞ്ചേരിയില്‍ കേന്ദ്ര ജലപദ്ധതിയില്‍ പ്രതീക്ഷ നല്‍കി ജനപ്രതിനിധികള്‍

മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്‍െറ അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ചേരിയില്‍ നടപ്പാക്കാന്‍ പ്രതീക്ഷിച്ചിരുന്ന 85 കോടി രൂപയുടെ നടക്കാതെപോയ ശുദ്ധജല പദ്ധതിയില്‍ പ്രതീക്ഷ നല്‍കുകയാണ് നഗരസഭ ഈ വേനലിലും. ഉള്‍ഗ്രാമങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും വേനലിന്‍െറ പകുതിയോടെ ജലക്ഷാമം തുടങ്ങി. നിലവിലെ അര്‍ബന്‍ ജല വിതരണ പദ്ധതി വഴി 11,000 കുടുംബങ്ങള്‍ വെള്ളത്തിന് ആശ്രയിക്കുന്നതായാണ് കണക്ക്. ആഴ്ചയില്‍ ഒരുദിവസം മാത്രം ലഭിച്ചിരുന്നത് ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ വൈദ്യുതി മുടക്കം മഞ്ചേരിയില്‍ ശുദ്ധജല വിതരണം താളംതെറ്റിക്കുകയാണ്. 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതാണ് ധനവകുപ്പിന്‍െറ അംഗീകാരമില്ലാതെ മുടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പ് തയാറാക്കിയതായിരുന്നു പദ്ധതി. ഇതിന് അംഗീകാരം ലഭിച്ചെന്നും പ്രചരിപ്പിച്ചിരുന്നു. ഇതേ പദ്ധതി വീണ്ടും ഇത്തവണ നഗരസഭ ബജറ്റില്‍ വെച്ച് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ്. പദ്ധതി നടപ്പായാല്‍ നഗരസഭയില്‍ കുടിവെള്ളമത്തൊത്ത പ്രദേശങ്ങള്‍ ഉണ്ടാവില്ളെന്നാണ് കണക്ക് കൂട്ടിയിരുന്നത്. സംസ്ഥാന സര്‍ക്കാറാണ് മഞ്ചേരി നഗരസഭ നല്‍കിയ പദ്ധതി കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. പദ്ധതി മുടങ്ങിയത് കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്നായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് വെള്ളമത്തെിക്കാന്‍ 2.6 കോടിയുടെ പദ്ധതി പ്രവര്‍ത്തി പൂര്‍ത്തിയാവുകയാണ്. നിലവിലെ ചെരണി പദ്ധതി വഴി 18 മണിക്കൂറാണ് പമ്പിങ്. കടുത്ത വേനലില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമത്തൊതെ നൂറുകണക്കിന് കുടുംബങ്ങള്‍ കഷ്ടപ്പെടാറുണ്ട്. ഈ പദ്ധതിയില്‍ നിന്ന് പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം മെഡിക്കല്‍ കോളജിലേക്ക് നല്‍കണം. കേന്ദ്ര സര്‍ക്കാറില്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം കാഞ്ഞിരാട്ടുകുന്ന്, മാലാംകുളം, കോളജ്കുന്ന്, നറുകര എന്നിവിടങ്ങളില്‍ സംഭരണടാങ്ക് സ്ഥാപിച്ച് ചാലിയാര്‍ പുഴയില്‍ നിന്ന് വെള്ളമത്തെിച്ച് നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളമത്തെിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന് ആലോചന തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. ചിലയിടത്ത് ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലംവരെ ഒരുക്കി. സമയബന്ധിതമായി പദ്ധതി സമര്‍പ്പിക്കാനും അനുമതി വാങ്ങാനും മുന്‍ നഗരസഭാ ഭരണസമിതികള്‍ വേണ്ടത്ര താല്‍പര്യമെടുത്തിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തന്നെ നിര്‍ത്തുന്ന ഘട്ടത്തിലാണ് പദ്ധതിക്ക് അനുമതി തേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.