മലപ്പുറം: കോട്ടപ്പടിയിലെ നഗരസഭാ ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടം നിലം കോണ്‍ക്രീറ്റ് ചെയ്യുന്ന പണിയാണ് നടക്കുന്നത്. ഇതുമൂലം സ്റ്റാന്‍ഡില്‍ കയറുന്നതില്‍ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ശോച്യാവസ്ഥയിലാണ് ബസ്സ്റ്റാന്‍ഡ്. ചായം പൂശല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി തുടര്‍ന്ന് നടക്കും. 30 ലക്ഷം രൂപയാണ് നവീകരണത്തിന് വകയിരുത്തിയിരിക്കുന്നത്. നഗരസഭയുടെ പ്ളാന്‍ ഫണ്ടില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 ലക്ഷം അനുവദിച്ചു. നഗരസഭയുടെ പുതിയ ബജറ്റിലും ഇത്രയും തുക മാറ്റിവെച്ചിട്ടുണ്ട്. ഇ. അഹമ്മദ് എം.പിയുടെ ഫണ്ടില്‍നിന്ന് 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. പ്ളാന്‍ ഫണ്ടിലെ തുക ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി നടക്കുന്നത്. നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാന്‍ഡിനെ ദീര്‍ഘദൂര ബസുകള്‍ അവഗണിക്കാറാണ് പതിവ്. കോഴിക്കോട്, പാലക്കാട് ബസുകള്‍ ഇവിടേക്ക് കയറാറില്ല. തിരൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളില്‍നിന്നുള്ളവ വന്നാലായി. ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തിയിടുന്നത്. സ്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞത് കാരണം ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഇതുവരെ ദുരിതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.