മലപ്പുറം: ജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്ന ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെയും ചില്‍ഡ്രന്‍ ഓഫ് ദി വേള്‍ഡിന്‍െറ സഹായത്തോടെ മുംബൈയിലെ ചേരിപ്രദേശങ്ങളില്‍നിന്ന് കേരളം കാണാനത്തെിയ കുട്ടികളുടെയും ഒത്തുചേരല്‍ ‘സമന്വയ സംസ്കൃതിവിനിമയ്-2016’ മലപ്പുറം ടൗണ്‍ഹാളില്‍ നടന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്നേഹം പങ്കുവെക്കുന്നതിനും സാംസ്കാരിക തനിമ പ്രകടിപ്പിക്കുന്നതിനുമുള്ള വേദിയായി പരിപാടി മാറി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളോടൊപ്പം ആദിവാസി വിദ്യാര്‍ഥികളും ചേര്‍ന്നു. മലപ്പുറം എസ്.എസ്.എ, ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍, ഗോഡ്സ് ഓണ്‍ ബട്ടര്‍ ഫ്ളൈസ് നവി മുംബൈ, സ്മാര്‍ട്ട്വിങ്സ് കോഴിക്കോട് എന്നീ സംഘടനകളുടെ സഹകരണത്തോടെ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ നടത്തിയ മികവുത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മലപ്പുറം ജില്ലക്കുള്ള ട്രോഫി വിവിധ ബി.പി.ഒമാര്‍ കലക്ടറില്‍നിന്ന് ഏറ്റുവാങ്ങി. മികച്ച വിദ്യാലയങ്ങളായി തെരഞ്ഞടുക്കപ്പെട്ട ജി.എല്‍.പി.എസ് തെയ്യങ്ങാട്, ജി.യു.പി.എസ് പുറത്തൂര്‍, ജി.യു.പി.എസ് കാളികാവ് ബസാര്‍ എന്നിവക്കുള്ള പുരസ്കാരവും സമ്മാനിച്ചു. അബ്ദുല്ല വാവൂര്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ പി. സഫറുല്ല, എ.ഇ.ഒ ജയപ്രകാശ്, അഡ്വ. പ്രേമ മേനോന്‍, എ.കെ. സൈനുദ്ദീന്‍, ചന്ദ്രന്‍, സുമ മുകുന്ദന്‍, സെയ്ത്മുഹമ്മദ്, പി.എന്‍. മുരളി, ടി.എ. ഖാലിദ്, പി. ഹുസൈന്‍, വി.എം. ഹുസൈന്‍, സി. അഷ്റഫ്, സൂസന്‍, അരുണ്‍ ചേത് എന്നിവര്‍ സംസാരിച്ചു. ടി. മുജീബ് റഹ്മാന്‍ സ്വാഗതവും കെ. മുഹമ്മദ് ശഹീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.