അങ്കണവാടികളില്‍ ഭക്ഷ്യപരിശോധന നടത്തണമെന്ന് ബാലാവകാശ കമീഷന്‍

മങ്കട: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ഇടക്കിടെ ഭക്ഷ്യപരിശോധന നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ ഉത്തരവിട്ടു. മങ്കട പുളിക്കല്‍പറമ്പ് അങ്കണവാടിയില്‍ കഴിഞ്ഞ വര്‍ഷം പുഴുവരിച്ച അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കണ്ടത്തെിയ സാഹചര്യത്തില്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗം പി. ബഷീര്‍ അഹമ്മദ് ഹാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷന്‍ ഉത്തരവിറക്കിയത്. സാമൂഹികനീതി വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍, മങ്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരില്‍ നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ്. മാവേലി സ്റ്റോറുകളില്‍നിന്ന് ലഭിക്കുന്ന അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കള്‍ അങ്കണവാടിയില്‍ എത്തിയാലുടന്‍ ജില്ലാ ഐ.സി.ഡി.എസ് ഓഫിസറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഗുണനിലവാരം ഉറപ്പാക്കണം. ഇവ അങ്കണവാടികളില്‍ എത്തുന്നെന്ന് ഉറപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് രേഖാമൂലമുള്ള നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.