അപകടത്തില്‍പെട്ട ബസ് മാറ്റി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയില്‍ യുവാവിന്‍െറ മരണത്തിന് ഇടയാക്കിയ അപകടസ്ഥലത്ത് നിന്ന് സ്വകാര്യബസ് മാറ്റിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ശനിയാഴ്ച വൈകീട്ട് ആറരക്ക് കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന സ്വകാര്യബസ് ബൈക്കിന്‍െറ പിറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ വലിയകുന്ന് കോട്ടപ്പുറം നെല്ലാനിപൊറ്റയിലെ നെല്ലാനിപ്പൊറ്റ വേലായുധന്‍െറ മകന്‍ ബിനീഷ് (27) മരിച്ചിരുന്നു. അമിത വേഗതയില്‍ വന്ന ബസ് മുന്നില്‍ പോകുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ് ബസും ബൈക്കും സംഭവസ്ഥലത്തുനിന്ന് മാറ്റിയെന്നാരോപിച്ചാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. ധൃതിപിടിച്ച് ബസ് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ആര്‍.ഡി.ഒ സ്ഥലത്ത് എത്തണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ്, പൊന്നാനി സി.ഐ, വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍, കുറ്റിപ്പുറം, കാടാമ്പുഴ, കല്‍പകഞ്ചേരി തുടങ്ങിയ എസ്.ഐമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. രാത്രി ഒമ്പതോടെയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. സ്നേഹ നിധി ധനസഹായം അരീക്കോട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍െറ സ്നേഹനിധി ധനസഹായ വിതരണത്തിന്‍െറ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. 15ാം വാര്‍ഡ് പുതുമ അയല്‍ക്കൂട്ടം അംഗമായ ശാന്തക്ക് സഹായം നല്‍കി സി.ഡി.എസ് പ്രസിഡന്‍റ് കെ. ഉമ്മുസല്‍മയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. മുനീറ, ചാര്‍ജ് ഓഫിസര്‍ ദീപു, സി.ഡി.എസ് വൈസ് പ്രസിഡന്‍റ് രജനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.