ആയുധങ്ങളുമായി ക്വട്ടേഷന്‍ സംഘം പിടിയില്‍

മഞ്ചേരി: ഇരുമ്പുവടിയും നഞ്ചക്കും അടക്കം മാരകായുധങ്ങളും മുളകുവെള്ളവുമായി നാലംഗ ക്വട്ടേഷന്‍ സംഘത്തെ നമ്പര്‍ പ്ളേറ്റില്ലാത്ത കാറുമായി മഞ്ചേരിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ പത്തോടെ കോവിലകംകുണ്ടിന് സമീപത്തുനിന്നാണ് പിടികൂടിയത്. അരീക്കോട് ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ സ്വദേശികളായ മാങ്കുന്ന് വീട്ടില്‍ ശ്രീഗണേഷ് (36), പ്രാച്ചാണി വീട്ടില്‍ മജു (36), കാളങ്ങാടി വീട്ടില്‍ സനൂപ് (26), കൊണ്ടോട്ടി അരിമ്പ്രയിലെ പൂമുഖത്തന്‍ചോലയില്‍ ദീപു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മൂന്ന് ഇരുമ്പുവടി, നഞ്ചക്ക്, മുളകുവെള്ള സ്പ്രേ എന്നിവ പിടിച്ചെടുത്തു. കോവിലകംകുണ്ടിലെ യുവാക്കളെ തേടിയാണ് സംഘമത്തെിയത്. കഴിഞ്ഞ പുതുവത്സരദിനത്തില്‍ കോവിലകം കുണ്ടിലുള്ളവരും മറ്റു ചിലരുമായി അടിപിടിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇവരെ തേടിയാണ് സംഘമത്തെിയത്. കോവിലകംകുണ്ടിലെ ഒരാളെ പിടികൂടി ആദ്യം സംഘം മൊബൈല്‍ഫോണ്‍ കൈക്കലാക്കി. തേടിയത്തെിയവരിലൊരാളുടെ പേരുപറഞ്ഞ് അയാളെ മുമ്പിലത്തെിച്ചാലല്ലാതെ മൊബൈല്‍ തിരിച്ചുതരില്ളെന്ന് ഭീഷണിപ്പെടുത്തി. അതോടെ പ്രദേശത്തുകാരെ വിവരമറിയിച്ചു. പിന്നീട് തെരഞ്ഞതോടെ രണ്ട് കി.മീ സമീപം കവളങ്ങാട് വെച്ചാണ് സംഘത്തെ വാഹനമടക്കം കണ്ടത്തെിയത്. വാഹനത്തില്‍ ഇരുമ്പുവടിയും നഞ്ചക്കും ഉണ്ടായിരുന്നു. പച്ചമുളക് കലക്കിയ വെള്ളം സ്പ്രേകുപ്പിയില്‍ ഉണ്ടായിരുന്നെന്നും ഇവയെല്ലാം പൊലീസിന് കൈമാറിയെന്നും പ്രദേശത്തുകാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൈമാറുന്നതിന് മുമ്പ് പ്രതികളുടെയും ആയുധങ്ങളുടെയും ഫോട്ടോയും എടുത്തു. അതേസമയം, വൈകീട്ട് 4.40 വരെ പ്രതികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് കൂട്ടാക്കിയില്ല. ഇവരുടെ പേരില്‍ പരാതിയൊന്നും ലഭിച്ചില്ളെന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ളെന്നും ചുമതലയുള്ള എസ്.ഐ വിശ്വമോഹന്‍ ആദ്യം മാധ്യമങ്ങളെ അറിയിച്ചു. പിന്നീട് സി.ഐ സണ്ണി ചാക്കോ ബന്ധപ്പെട്ട ശേഷമാണ് നടപടിക്ക് മുതിര്‍ന്നത്. 5.15ഓടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ ഒരുകേസില്‍ ഒത്തുതീര്‍പ്പിനെന്ന നിലയിലാണ് മഞ്ചേരിയില്‍ എത്തിയതെന്ന് പിന്നീട് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.