മഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ചരക്കുലോറിയും കടകളിലേക്ക് പാഞ്ഞുകയറി

മഞ്ചേരി: മഞ്ചേരി-നിലമ്പൂര്‍ റോഡിലെ മേലാക്കം ജസീല ജങ്ഷനില്‍ ചരക്കുലോറിയും കെ.എസ്.ആര്‍.ടി.സി ബസും കടകളിലേക്ക് പാഞ്ഞുകയറി. ശനിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 17 പേരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി-നിലമ്പൂര്‍ റോഡിനെ മുറിച്ച് കടന്നുപോകുന്ന ബൈപാസിവിടെയാണ്. തമിഴ്നാട്ടില്‍നിന്ന് സിമന്‍റുമായി ബൈപാസിലൂടെ വന്ന ലോറിയും മഞ്ചേരി ടൗണ്‍ ഭാഗത്തുനിന്ന് പോകുകയായിരുന്ന തിരുവനന്തപുരം-താമരശ്ശേരി ഫാസ്റ്റ് പാസഞ്ചറും ഒരേസമയമാണ് ജങ്ഷനിലത്തെിയത്. അപകടമൊഴിവാക്കാന്‍ രണ്ട് വാഹനങ്ങളും നടത്തിയ ശ്രമമാണ് അടുത്തടുത്ത് രണ്ട് കടകളിലേക്ക് പാഞ്ഞുകയറാനിടയാക്കിയത്. ജങ്ഷനില്‍ ആളുകളില്ലാത്തതും കടകള്‍ അടഞ്ഞുകിടന്നതും വന്‍ ദുരന്തമൊഴിവാക്കി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ താമരശ്ശേരി നെല്ലിക്കുഴി മത്തായി (52), കണ്ടക്ടര്‍ കോഴിക്കോട് മാങ്കാവ് സ്വദേശി അന്‍ഷിദ് (30), യാത്രക്കാരായ കല്‍പറ്റ കെ.ജെ. ജോസഫ് (48), അമല്‍ മാത്യു (28), ഷിബിലി (20), ബിന്ദു വില്‍സണ്‍ (25), അനില്‍ (25), ആലപ്പുഴ കുറുപ്പശ്ശേരി അനീഷ് (33), സുഹൈല്‍ (20), ജിജോ (27), മൊയ്തീന്‍ (40), അഗസ്റ്റിന്‍ ജോസ് (20), ജിനു (20), മുഹമ്മദ് റോഷന്‍ (18), അനീഷ് (22), ഷാലു (24), അനില്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെല്ലിപ്പറമ്പ് ജങ്ഷനിലെ മത്സ്യവ്യാപാര സ്ഥാപനവും ബാറ്ററി സ്റ്റോറുമാണ് തകര്‍ന്നത്. കടകളുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വൈകീട്ട് 4.30ഓടെ ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.