മലപ്പുറം: പൂക്കോട്ടൂര്‍ ഇരുപത്തേഴാം മൈലില്‍ ബാലവേലയിലേര്‍പ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികളെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. രക്ഷിതാക്കള്‍ക്കൊപ്പം അമ്മി കൊത്തലില്‍ ഏര്‍പ്പെട്ട 12, 13 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഹാജരാക്കിയത്. തമിഴ്നാട്ടിലെ നാമക്കല്‍ സ്വദേശികളായ കുട്ടികള്‍ സ്കൂളില്‍ പോകുന്നതായും അവധിസമയം കേരളത്തില്‍ എത്തിയതാണെന്നും രക്ഷിതാക്കള്‍ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ഹാരിസ് പഞ്ചിളിക്ക് മുമ്പാകെയാണ് കുട്ടികളെ ഹാജരാക്കിയത്. സ്കൂള്‍ രേഖകള്‍ ഹാജരാക്കാമെന്ന ഉറപ്പിലും ഒരാളുടെ ജാമ്യത്തിലും ജൂലൈ രണ്ടുവരെ കുട്ടികളെ താല്‍ക്കാലികമായി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരായ അഡ്വ. കെ.എന്‍. യാസര്‍, ഫസല്‍, സാമൂഹിക പ്രവര്‍ത്തക റൂബിരാജ് എന്നിവരാണ് കുട്ടികളെ കമ്മിറ്റി മുമ്പാകെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.