ബി.ജെ.പി തടഞ്ഞ അനുമോദന ചടങ്ങിലെ വിദ്യാര്‍ഥികളെ എസ്.ഐ.ഒ അനുമോദിച്ചു

മാറഞ്ചേരി: അറബിക് ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ളസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പരിപാടി ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ സംഗമവും അനുമോദന പരിപാടിയും നടത്തി. വിദ്യാര്‍ഥികളെ എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി അനുമോദിച്ചു. സംഘ്പരിവാര്‍ വര്‍ഗീയതയോട് മൗനം പാലിക്കുന്നത് അപകടകരമാണെന്നും എന്ത് വിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലീഗഢ് യൂനിവേഴ്സിറ്റി പിഎച്ച്.ഡി വിദ്യാര്‍ഥി ഫവാസ് മാറഞ്ചേരി, ജില്ലാ സമിതിയംഗം ബാസിത് താനൂര്‍ എന്നിവര്‍ സംസാരിച്ചു. അനീസ് റഹ്മാന്‍, ടി.സി. റക്കീബ്, സാലിഹ് പഴഞ്ഞി, റിന്‍ഷാദ് വെളിയങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.