ഒൗഷധച്ചെടി നട്ടുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

പൊന്നാനി: ഒൗഷധച്ചെടികളുടെ പരിപാലനത്തിനാവശ്യമായ ബോധവത്കരണവും മേല്‍നോട്ടവും വിദ്യാര്‍ഥികളും വിജയികള്‍ക്കാവശ്യമായ സമ്മാനങ്ങളും സാമ്പത്തിക സഹായങ്ങളും വാര്‍ഡ് വിദ്യാഭ്യാസ സമിതിയും ഏറ്റെടുത്ത് നടത്തിയ ‘ഒൗഷധ ഭവനം ആരോഗ്യ ഭവനം’ പദ്ധതി ശ്രദ്ധേയമായി. പൊന്നാനി നഗരസഭയിലെ 16ാം വാര്‍ഡ് വിദ്യാഭ്യാസ സമിതിയുടെ സഹകരണത്തോടെ ബിയ്യം എ.എം.എല്‍.പി സ്കൂള്‍ പരിസ്ഥിതി ക്ളബ് പ്രവര്‍ത്തകരാണ് ഒൗഷധച്ചെടികള്‍ നട്ടുവളര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി രംഗത്തത്തെിയത്. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നടുന്ന പരിപാടി പരിധിവരെ പ്രഹസനമായി മാറുകയാണെന്നും തൈ നടുന്നതോടൊപ്പം പരിപാലനത്തിനാവശ്യമായ പ്രോത്സാഹനവും സഹായവുമാണ് വേണ്ടതെന്ന തിരിച്ചറിവാണ് പുതിയ ആശയത്തിന് ക്ളബ് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഒൗഷധച്ചെടികള്‍ നട്ടുവളര്‍ത്തി സമ്പൂര്‍ണ ഒൗഷധ ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബിയ്യം എ.എം.എല്‍.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ 60 ഇനത്തില്‍പെട്ട തൊള്ളായിരത്തോളം ചെടികളുടെ പ്രദര്‍ശനവും വിതരണവും നടന്നു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഒ.വി. ഹസീന അധ്യക്ഷത വഹിച്ചു. തൈ പരിപാലനത്തെക്കുറിച്ച് സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫിസര്‍ ടി. കുഞ്ഞിരാമന്‍ ക്ളാസെടുത്തു. വാര്‍ഡ് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ടി.വി. ഇബ്രാഹീം പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ പി. ധന്യ, മുത്തുകൃഷ്ണന്‍, ടി. റസാഖ് എന്നിവര്‍ സംസാരിച്ചു. പദ്ധതി കോഓഡിനേറ്റര്‍ സി.പി. സക്കീര്‍ സ്വാഗതവും പ്രധാനാധ്യാപിക എം.വി. മേഴ്സി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.