മങ്കട ജി.എല്‍.പി സ്കൂള്‍: ഇടിഞ്ഞ ഭിത്തിയുടെ സുരക്ഷാ പ്രവൃത്തികള്‍ തുടങ്ങി

മങ്കട: സ്കൂള്‍ ചുമരിനോടു ചേര്‍ന്ന ഉയരത്തിലുള്ള മണ്‍ ഭിത്തി ഇടിഞ്ഞു വീണ് മങ്കട ജി.എല്‍.പി സ്കൂളിന്‍െറ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ തകര്‍ന്ന ഭിത്തിയുടെ സുരക്ഷാ പ്രവൃത്തികള്‍ തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ മഴയെ തുടര്‍ന്ന് മണ്‍ഭിത്തി ഇടിഞ്ഞു വീണത്. എട്ട് മീറ്റര്‍ ഉയരമുള്ള ഭിത്തി നേരത്തെ പകുതി ഭാഗം മാത്രമേ കോണ്‍ക്രീറ്റ് ചെയ്തിരുന്നുള്ളൂ. ഭിത്തി ഇടിഞ്ഞതോടെ മങ്കട ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ബാക്കി ഭാഗങ്ങള്‍കൂടി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താനുള്ള പ്രവൃത്തികളാണ് ആരംഭിച്ചത്. ഇടിഞ്ഞു വീഴാറായ ഭാഗങ്ങള്‍ വെട്ടി ഇറക്കി ശരിപ്പെടുത്തി തുടങ്ങി. അപകടം നടക്കുമ്പോള്‍ തൊട്ടടുത്തുതന്നെയുള്ള അങ്കണവാടിയിലെയും എല്‍.പി സ്കൂളിലെയും കുട്ടികള്‍ ക്ളാസ് മുറിയിലായിരുന്നതുകൊണ്ടാണ് ദുരന്തം ഒഴിവായത്. നിര്‍മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്‍െറ ഭിത്തിയിലൂടെയാണ് മണ്ണിടിഞ്ഞത്. ഈ ഭാഗത്തെ ചുമര്‍ തകര്‍ന്നിട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്തിന് ഏകദേശം എട്ടു മീറ്റര്‍ അടുത്താണ് അങ്കണവാടി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. മങ്കട ഗവ. ഹൈസ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തെ തുടര്‍ന്ന് എല്‍.പി സ്കൂളിന് ഭീഷണിയായി നില്‍ക്കുന്ന മണ്‍ഭിത്തിയെക്കുറിച്ച് നാട്ടുകാരും സ്കൂള്‍ അധികൃതരും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച ഹൈസ്കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ അപകടാവസ്ഥ നേരില്‍ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭിത്തി കോണ്‍കീറ്റ് ചെയ്ത് ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.