മുടിക്കോട്ട് എ.പി–ഇ.കെ സംഘര്‍ഷം; അഞ്ചുപേര്‍ അറസ്റ്റില്‍

പാണ്ടിക്കാട്: മുടിക്കോട് ഞായറാഴ്ചയുണ്ടായ സുന്നി എ.പി-ഇ.കെ വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേരെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇ.കെ സുന്നി പ്രവര്‍ത്തകരായ മുടിക്കോട് സ്വദേശികളായ ഓളിക്കല്‍ ഷബീര്‍ (28), ആലുങ്ങല്‍ മുഹമ്മദ് ഷാഫി (25), ചക്കിപറമ്പന്‍ അബൂബക്കര്‍ (40), വടക്കുംപാടം ഷൗക്കത്തലി (26), ഒറ്റകത്ത് അന്‍വര്‍ (22) എന്നിവരെയാണ് പാണ്ടിക്കാട് അഡീഷനല്‍ എസ്.ഐ പി.ജെ. ജോസഫ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തരയോടെ 30ഓളം പേര്‍ സംഘം ചേര്‍ന്ന് മുടിക്കോട് അങ്ങാടിയിലെ സി.പി.എം ഓഫിസിലേക്ക് അതിക്രമിച്ച് കയറി ഇരുമ്പുകമ്പി, മരവടി തുടങ്ങിയ ആയുധങ്ങള്‍ കൊണ്ട് ഓഫിസിലുണ്ടായിരുന്നവരെ ആക്രമിക്കുകയും റോഡില്‍നിന്ന് ഓഫിസിലേക്ക് കല്ളേറും നടത്തിയെന്നാണ് പരാതി. അക്രമത്തില്‍ എ.പി സുന്നി പ്രവര്‍ത്തകരായ പള്ളിക്കല്‍ മുഹമ്മദ് (39), മതാരി സ്രാമ്പിക്കല്‍ ഹംസ, മതാരി കരുവാതൊടി അബ്ദുറഹ്മാന്‍, മതാരി മുക്കാകോട് സമദ്, മതാരി സ്രാമ്പിക്കല്‍ യൂസുഫലി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈസമയം പട്ടിക്കാട്ടേക്ക് പോവുകയായിരുന്ന ഷൗക്കത്തലിയുടെ കാറിന്‍െറ ചില്ല് കല്ളേറില്‍ തകരുകയും കുട്ടികളുള്‍പ്പെടെ കുടുംബത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുടിക്കോട് പള്ളിയില്‍ നിലനില്‍ക്കുന്ന എ.പി-ഇ.കെ തര്‍ക്കത്തിന്‍െറ പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.