കോട്ടക്കല്‍: എല്ലാവരും യോഗദിനാചരണം സംഘടിപ്പിക്കുമ്പോള്‍ രോഗികളടക്കമുള്ളവര്‍ക്ക് യോഗ പരിശീലനം നല്‍കി വിജയം കണ്ടതിന്‍െറ ആഹ്ളാദത്തിലാണ് കോട്ടക്കല്‍ വി.പി.എസ്.വി ആയുര്‍വേദ കോളജിലെ ക്രിയ (ക്ളിനിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യോഗ ആന്‍ഡ് ആയുര്‍വേദ). 1998ലാണ് ഡോ. കെ.വി. ദിലീപ് കുമാറിന്‍െറ കീഴില്‍ ഇവിടെ യോഗപരിശീലനം ആരംഭിച്ചത്. 18 വര്‍ഷത്തിനിടയില്‍ 156 ബാച്ചുകളിലായി നാലായിരത്തിലധികം പേരാണ് യോഗയില്‍ പങ്കാളിയായത്. ആറ് മാസത്തിനുള്ളില്‍ പരിശീലകരായവരും ഇതില്‍ ഉള്‍പ്പെടും. ആസ്തമ, പ്രമേഹം, മാനസിക പിരിമുറുക്കം തുടങ്ങിയ രോഗങ്ങളുമായി കോളജ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് യോഗ പരിശീലനം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു. ഹൃദ്രോഗികള്‍ക്കായി ‘ഹൃദയതാളം’ എന്ന പേരിലും പരിശീലനമുണ്ട്. സ്വസ്ഥവൃത്തം വിഭാഗത്തിന്‍െറ കീഴിലാണ് ‘ക്രിയ’യുടെ പരിശീലനം. പ്രിന്‍സിപ്പല്‍ ഡോ. എം.പി. ഈശ്വര ശര്‍മയുടെ നേതൃത്വത്തില്‍ ഡോ. ശോഭനയാണ് ഇപ്പോഴത്തെ സംഘാടക. രോഗ ചികിത്സാ ക്യാമ്പുകള്‍, വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല യോഗ പരിശീലനം എന്നിവയും നടക്കുന്നു. യോഗദിനാചരണത്തിന്‍െറ ഭാഗമായി നടന്ന ചടങ്ങ് ഡോ.കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.പി. ഈശ്വര ശര്‍മ അധ്യക്ഷത വഹിച്ചു. ഡോ. സി.വി. ജയദേവന്‍, ഡോ. കെ.എസ്. ദിനേശ്, ഡോ. എം.വി. വിനോദ് കുമാര്‍, ഡോ. ജിന്‍സി വിഭാസ് എന്നിവര്‍ സംസാരിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം, പ്രഭാഷണം എന്നിവയും നടന്നു. ഡോ. എം.സി. ശോഭന സ്വാഗതവും ഡോ. അനുപമ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.