രണ്ടുപേര്‍ക്ക് പരിക്ക് : പൊന്നാനിയില്‍ പുലിമുട്ടിലിടിച്ച് ബോട്ട് തകര്‍ന്നു

പൊന്നാനി: മീന്‍പിടിത്തം കഴിഞ്ഞ് പൊന്നാനി ഫിഷിങ് ഹാര്‍ബറിലേക്ക് തിരിച്ചുവരുന്നതിനിടെ കടലാക്രമണത്തില്‍ പെട്ട് നിയന്ത്രണം വിട്ട ബോട്ട് അഴിമുഖത്തെ പുലിമുട്ടിലിടിച്ച് തകര്‍ന്നു. രണ്ടുപേര്‍ക്ക് പരിക്ക്. പൊന്നാനി അഴീക്കല്‍ സ്വദേശി ഉബൈദ് (37), കോലാജിയാരകത്ത് അബ്ദുല്‍സലാം (48) എന്നിവര്‍ക്കണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കരയിലേക്ക് വരികയായിരുന്ന ‘കുംഭാരി’ എന്ന ബോട്ട് അഴിമുഖത്ത്വെച്ച് കടലാക്രമണത്തില്‍ പെട്ട് നിയന്ത്രണം തെറ്റി കാര്‍ഗോ പോര്‍ട്ടിനായി നിര്‍മിക്കുന്ന പുലിമുട്ടില്‍ ചെന്നിടിക്കുകയായിരുന്നു. ബോട്ടിന്‍െറ അടിഭാഗം പൂര്‍ണമായും തകര്‍ന്ന് ബോട്ടിനുള്ളിലേക്ക് വെള്ളം കയറി. സക്കീര്‍, മുത്തു, സ്രാങ്ക് ബാദുഷ എന്നിവരും ബോട്ടിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.