ഓട്ടോകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്: അത്താണിക്കല്‍-കോട്ടക്കടവ് റൂട്ടില്‍ പള്ളിപ്പടി ഇറക്കത്തില്‍ ഓട്ടോകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. കടലുണ്ടി സ്വദേശി തയ്യില്‍ സീനത്ത് (35), വട്ടപറമ്പ് സ്വദേശി മുഹമ്മദ്കുട്ടി (45), ഓട്ടോ ഡ്രൈവര്‍ രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. അത്താണിക്കല്‍ ഭാഗത്തുനിന്ന് കോട്ടക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിരെ വന്ന ഓട്ടോയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് ഓട്ടോകളും തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.