മലപ്പുറം: മദ്യപിച്ച് ദിവസവും വീട്ടിലത്തെി പ്രശ്നങ്ങളുണ്ടാക്കുന്ന ഭര്‍ത്താവിനെതിരെ വള്ളിക്കുന്ന് സ്വദേശിനി വനിതാ കമീഷന് നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. വീട്ടില്‍ കയറാന്‍ പാടില്ളെന്ന വ്യവസ്ഥയില്‍ ഗൃഹനാഥന് രണ്ട് ലക്ഷം രൂപ നല്‍കിയാണ് വനിതാ കമീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദിന്‍െറ സാന്നിധ്യത്തില്‍ കേസ് അവസാനിപ്പിച്ചത്. വ്യവസ്ഥ പ്രകാരം പണം കൈപ്പറ്റിയ ഇയാള്‍ കരാര്‍പത്രത്തില്‍ ഒപ്പിട്ടതോടെ ഭാര്യക്കും മക്കള്‍ക്കും സ്വസ്ഥമായി വീട്ടില്‍ കഴിയാന്‍ സാഹചര്യമൊരുങ്ങിയതായി കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന മെഗാ അദാലത്തിന് ശേഷം നൂര്‍ബീനാ റഷീദ് പറഞ്ഞു. മൊറയൂര്‍ പഞ്ചായത്തില്‍ വീട്ടിലെ വെള്ളക്കെട്ട് സംബന്ധിച്ച് ലഭിച്ച പരാതി പഞ്ചായത്തിന്‍െറ പരിഗണനക്ക് വിട്ടു. ഊര്‍ങ്ങാട്ടിരി മൈത്രയിലെ അടക്കാകളം മലിനീകരണം സംബന്ധിച്ച് പരാതി കഴമ്പില്ളെന്ന് കണ്ടതിനാല്‍ കമീഷന്‍ തള്ളി. സിറ്റിങ്ങില്‍ പരിഗണിച്ച ആകെ 51 പരാതികളില്‍ 26 എണ്ണം തീര്‍പ്പായി. മൂന്ന് പരാതികള്‍ ഫുള്‍ കമീഷന്‍െറ പരിഗണനക്കും മൂന്നെണ്ണം പൊലീസ് അന്വേഷണത്തിനും കൈമാറി. 19 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ അഡ്വ. കെ.വി. ഹാറൂണ്‍ റഷീദ്, അഡ്വ. സൗദാബി, ജില്ലാ സാമൂഹിക നീതി ഓഫിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.