നിലമ്പൂര്‍: ടൗണുകളിലും മറ്റും നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും കേന്ദ്രീകരിച്ച് പണവും മറ്റും മോഷണം നടത്തുന്ന യുവാവ് നിലമ്പൂര്‍ പൊലീസിന്‍െറ പിടിയിലായതായി സൂചന. കോട്ടക്കല്‍ തെന്നല സ്വദേശിയാണ് കസ്റ്റഡിയിലായതായി സൂചനയുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. നിലമ്പൂര്‍ പോസ്റ്റ് ഓഫിസിന് സമീപം ജുമാമസ്ജിദിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപം നിര്‍ത്തിയിട്ട ആറോളം ഓട്ടോറിക്ഷകളില്‍നിന്ന് ഇയാള്‍ പണവും മറ്റു രേഖകളും അപഹരിച്ചതായി സൂചനയുണ്ട്. രാവിലെ 11നും 12നും ഇടക്കായിരുന്നു മോഷണം. ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സില്‍ സൂക്ഷിച്ച പണവും ലൈസന്‍സുകളുമാണ് മോഷ്ടിച്ചത്. ഇതിനായി ഇയാളുടെ കൈവശം കൃത്രിമ താക്കോലുകളുണ്ടെന്നാണ് സംശയം. വെള്ളിയാഴ്ച ഉച്ചക്ക് പള്ളികള്‍ക്ക് മുന്നിലും വാഹനാപകടങ്ങളുണ്ടാവുന്ന സമയത്ത് പരിസരങ്ങളിലും നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് ഇയാള്‍ മോഷണത്തിന് കണ്ടത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.