ഇംഗ്ളണ്ടിലെ ബാലപീഡനം: പ്രതിയുടെ വിവരങ്ങള്‍ തേടി പൊലീസ് പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: ഇംഗ്ളണ്ടില്‍ ബാലപീഡന കേസില്‍ ജാമ്യം നേടി മുങ്ങിയ മലയാളി പ്രവാസിയുടെ വിവരങ്ങള്‍ തേടി പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സ്പെഷല്‍ ബ്രാഞ്ചും പരപ്പനങ്ങാടിയില്‍ രഹസ്യ വിവരശേഖരണം തുടങ്ങി. 2010 -11 കാലയളവിലാണ് ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ ഇംഗ്ളണ്ടില്‍ ജോലി ചെയ്യുന്ന വിജേഷ് നിരന്തരം പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. കുട്ടിക്ക് വകതിരിവറിയുന്ന പ്രായമത്തെിയതോടെയാണത്രെ നേരത്തെ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഡല്‍ഹി വിമാനത്താവളം വഴി ഇയാള്‍ നെടുമ്പാശ്ശേരിയിലേക്ക് പറന്നതായാണ് സംശയിക്കപ്പെടുന്നത്. 18 വര്‍ഷം തടവാണ് വിജേഷിന്‍െറ അസാന്നിധ്യത്തില്‍ കോടതി ശിക്ഷ വിധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.