മുദ്രപത്ര ക്ഷാമം രൂക്ഷം; പൂഴ്ത്തിവെപ്പെന്ന് പരാതി

മലപ്പുറം: ജില്ലയില്‍ മുദ്രപത്ര ക്ഷാമം രൂക്ഷം. 50ഉം 100ഉം രൂപയുടേതാണ് തീരെ കിട്ടാനില്ലാത്തത്. അതേസമയം, ആവശ്യം കൂടിയപ്പോള്‍ മുദ്രപത്രങ്ങള്‍ ചിലര്‍ പൂഴ്ത്തിവെക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സി.ബി.എസ്.ഇ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് പ്ളസ് വണ്‍ അപേക്ഷ നല്‍കാനായി 50 രൂപയുടെ മുദ്രപത്രം ആവശ്യമാണ്. അഡ്മിഷന്‍ സമയമായതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്. ഈ സമയം കൂടുതല്‍ വിലയുടെ മുദ്രപത്രം വിറ്റുപോകാനായി കുറഞ്ഞ വിലയുടേത് മന$പൂര്‍വം വില്‍ക്കാതിരിക്കുകയാണെന്നാണ് പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ വിലയുടെ മുദ്രപത്രങ്ങള്‍ ആവശ്യമുള്ളവര്‍ കൂടിയ വിലയുടെ മുദ്രപത്രങ്ങള്‍ വാങ്ങേണ്ട സ്ഥിതിയാണ്. എന്നാല്‍, ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നില്ളെന്നാണ് വെണ്ടര്‍മാര്‍ പറയുന്നത്. അതേസമയം, മേയ് 28ന് ജില്ലക്കാവശ്യമായ മുദ്രപത്രങ്ങള്‍ തിരുവനന്തപുരത്തുനിന്ന് എത്തി വിതരണം തുടങ്ങിയെന്നും വെള്ളിയാഴ്ച മുതല്‍ തടസ്സമില്ലാതെ ലഭ്യമായി തുടങ്ങുമെന്നും ജില്ലാ ട്രഷറി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.