ആഘോഷത്തോടെ ആദ്യക്ഷരം നുകര്‍ന്ന് ...

തിരൂര്‍: വര്‍ണക്കാഴ്ചകളും വാദ്യമേളങ്ങളുമായി സ്കൂളുകള്‍ പുതിയ കൂട്ടുകാരെ വരവേറ്റു. അണിഞ്ഞൊരുങ്ങിയ വിദ്യാലയ മുറ്റത്തേക്ക് കാല്‍വെച്ചപ്പോള്‍ കുരുന്നുകളുടെ മുഖത്ത് ആഹ്ളാദം. ക്ളാസിലാക്കി അമ്മ പോകാനൊരുങ്ങിയപ്പോള്‍ ചിലര്‍ ചിണുങ്ങി. ചിലര്‍ പിണങ്ങി, ചിലര്‍ വാവിട്ട് കരഞ്ഞു. അങ്ങനെ അക്ഷരലോകത്തേക്കുള്ള ആദ്യദിനം സന്തോഷവും കണ്ണീരും നിറഞ്ഞതായി. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകള്‍ കുഞ്ഞുങ്ങളെ വരവേറ്റത്. തിരൂര്‍ അന്നാര ജി.എല്‍.പി സ്കൂളിലായിരുന്നു തിരൂര്‍ ഉപജില്ലാതല പ്രവേശനോത്സവം. തിരൂര്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഗീത പള്ളിയേരി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ. ബാലകൃഷ്ണന്‍, ഡയറ്റ് ഫാക്കല്‍റ്റി അശോകന്‍ നെച്ചാട്, പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് മഷൂദ്, എസ്.എം.സി ചെയര്‍മാന്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു. ബി.ആര്‍.സി കോഓഡിനേറ്റര്‍ കെ. സുശീലന്‍ സ്വാഗതവും അധ്യാപകന്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ക്ളസ്റ്റര്‍ കോഓഡിനേറ്റര്‍മാരായ ബുഷറ, റഹ്മ, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെട്ടം പഞ്ചായത്ത്തല ഉദ്ഘാടനം നടന്ന ടി.ഐ.എം.എല്‍.പി സ്കൂളില്‍ അക്ഷരങ്ങള്‍ എഴുതിയ പ്ളേറ്റുകള്‍ സമ്മാനിച്ചാണ് കുട്ടികളെ വരവേറ്റത്. പുതിയ കൂട്ടുകാരെയെല്ലാം അക്ഷരങ്ങള്‍ക്കൊണ്ട് നിര്‍മിച്ച മാലയും അണിയിച്ചു. ഘോഷയാത്രയും നടന്നു. പ്ളസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ പൂര്‍വ വിദ്യാര്‍ഥി അഞ്ജുവിനെ ആദരിച്ചു. കിദ്മത്ത് സംഘം പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് നോട്ട്ബുക്, സ്കൂള്‍ കിറ്റ് എന്നിവ നല്‍കി. ലഡു, പായസം എന്നിവയുമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. മെഹറുന്നീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പുന്നക്കല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ നെല്ലാഞ്ചേരി റംല, പി.ടി.എ പ്രസിഡന്‍റ് ഹുസൈന്‍ ജമാല്‍, വാര്‍ഡംഗം മണി, ശ്രീദേവി, ബി.ആര്‍.സി കോഓഡിനേറ്റര്‍ കെ.സി. സാബിറ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഷൈലജ സ്വാഗതവും അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു. കാവിലക്കാട് ദേവി വിലാസം എല്‍.പി. സ്കൂളിലായിരുന്നു പുറത്തൂര്‍ പഞ്ചായത്ത് ഉദ്ഘാടനം. കുരുത്തോലകള്‍ കൊണ്ട് സ്കൂള്‍ അലങ്കരിച്ചാണ് കുരുന്നുകളെ വരവേറ്റത്. വാദ്യമേളങ്ങളോടെ ഘോഷയാത്രയും നടന്നു. പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സൗദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അനിത, വാര്‍ഡ് അംഗം ശാന്ത, ബി.ആര്‍.സി റിസോഴ്സ് പേഴ്സണ്‍ സീമ, സന്ദീപ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി.എം. വിശ്വനാഥന്‍ സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു. തിരുനാവായ പഞ്ചായത്ത് ഉദ്ഘാടനം വൈരങ്കോട് എ.എം.യു.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനി ഗോഡ്ലീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജുബൈര്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം അമരിയില്‍ ഷക്കീല, പി. അബു എന്നിവര്‍ സംസാരിച്ചു. സ്കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനവും നടന്നു. വിളംബര ജാഥയോടെയാണ് ബി.പി അങ്ങാടി ജി.എം.യു.പി സ്കൂളില്‍ തലക്കാട് പഞ്ചായത്ത് പ്രവേശനോത്സവം നടന്നത്. കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി. പഠനോപകരണ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് എം. കുഞ്ഞിബാവ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഹംസ, സിയാദ്, വാര്‍ഡ് അംഗം ഹസീന എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക വത്സല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖാലിദ് നന്ദിയും പറഞ്ഞു. തൃപ്രങ്ങോട് പഞ്ചായത്ത്തല ഉദ്ഘാടനം നടന്ന ആലത്തിയൂര്‍ ടി.ഐ.എം.എല്‍.പി സ്കൂളില്‍ നാടന്‍പാട്ടുകളോടെയാണ് കുരുന്നുകളെ വരവേറ്റത്. ഘോഷയാത്ര, മധുര പലഹാര വിതരണം എന്നിവയും നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി. കുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ലിസി സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു. മംഗലം പഞ്ചായത്ത് പ്രവേശനോത്സവം ജി.എം.എല്‍.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആദില്‍ അധ്യക്ഷത വഹിച്ചു. സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ്റൂം ഉദ്ഘാടനം ഹാജറ മജീദ് നിര്‍വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ അസ്മാബി, ബി.ആര്‍.സി കോഓഡിനേറ്റര്‍ എ.എസ്. സിന്ധു, സെയ്തലവി, ബ്ളോക്ക് പഞ്ചായത്ത് അംഗം യശോദ കോഴിശ്ശേരി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക റോസ ഉദ്ഘാടനവും വി. സുകേശിനി നന്ദിയും പറഞ്ഞു. വളാഞ്ചേരി: ഗേള്‍സ് ഹൈസ്കൂളിലെ പ്രവേശനോത്സവം ഗായകന്‍ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് യു. ഷിഹാബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷംസു പാറക്കല്‍, വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ വി. ജ്യോതി, ലക്ഷ്മി ബാലകൃഷ്ണന്‍, ബാലസുബ്രഹ്മണ്യന്‍, കെ.ടി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. മോഹന്‍ദാസ് സ്വാഗതവും ടി.ജി. ഹരിദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.