ചിരിച്ചും ചിണുങ്ങിയും ഒന്നാംദിനം

മലപ്പുറം: എ.യു.പി സ്കൂളില്‍ പ്രവേശനോത്സവം കുട്ടികള്‍ക്ക് അക്ഷരത്തൊപ്പിയും വര്‍ണ ബലൂണുകളും പഠനോപകരണങ്ങളും മധുരവും നല്‍കി വര്‍ണാഭമായി സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് സി.കെ. സാദിഖലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.വി. വത്സല പഠനോപകരണ വിതരണം നടത്തി. ഹെഡ്മിസ്ട്രസ് പി.എം. സുജാത, ഒ. വേലായുധന്‍, പി. മുഹമ്മദാലി, താഹിറ എന്നിവര്‍ സംസാരിച്ചു. മലപ്പുറം: കുന്നുമ്മല്‍ എ.എം.എല്‍.പിയില്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ടീം കള്‍ചറല്‍ സെന്‍റര്‍ ഒരുക്കിയ പഠനോപകരണങ്ങള്‍ സെക്രട്ടറി തറയില്‍ മുഹമ്മദ് മനാഫ് വിതരണം ചെയ്തു. പാഠപുസ്തക വിതരണം കരടിക്കല്‍ ഖാദര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് എന്‍.കെ. സദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മൈലപ്പുറം എ.എം.എല്‍.പി സ്കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ മച്ചിങ്ങല്‍ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുരളീധരന്‍ കൊല്ലത്ത് വിശിഷ്ടാതിഥിയായി. യൂസുഫ് കൊന്നോല, യോഗ്യന്‍ ഹംസ മാസ്റ്റര്‍, പ്രധാനാധ്യാപകന്‍ ഹാരിസ് ബാബു എന്നിവര്‍ സംസാരിച്ചു. പൈത്തിനിപ്പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. മുഹമ്മദ് ഫസല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ടി.എം. ജലീല്‍ സ്വാഗതം പറഞ്ഞു. കുറുവ: എ.യു.പി സ്കൂളില്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം ഫര്‍ഹാന ചുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് യു. അബൂബക്കര്‍, റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. മക്കരപ്പറമ്പ്: പുണര്‍പ്പ വി.എം.എച്ച്.എം സ്കൂള്‍ പ്രവേശനോത്സവം പഞ്ചായത്തംഗം ഷാജു മാന്‍മ്രത്തൊടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.പി. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സൗജന്യ പാഠപുസ്തക വിതരണം സ്കൂള്‍ മാനേജര്‍ മൂസ നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, എം.ടി.എ പ്രസിഡന്‍റ് സുഹറ വെങ്കിട്ട തുടങ്ങിയവര്‍ സംസാരിച്ചു. രാമപുരം: എ.എച്ച്.എല്‍.പി സ്കൂള്‍ പ്രവേശനോത്സവം വാര്‍ഡംഗം കെ.പി. മുജീബ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി. ബഷീര്‍, പി.ടി.എ പ്രസിഡന്‍റ് ആര്‍.പി.എം. സക്കീര്‍ ഹുസൈന്‍, എച്ച്.എം എം. വേണുഗോപാലന്‍, പി.കെ. നൂര്‍ജഹാന്‍, പി.കെ. ഉമര്‍ഹാജി, തയ്യില്‍ ഉമ്മര്‍ തുടങ്ങിവര്‍ പങ്കെടുത്തു. വടക്കാങ്ങര: ജി.എല്‍.പി സ്കൂളില്‍ പഞ്ചായത്ത്തല പ്രവേശനോത്സവം പ്രസിഡന്‍റ് കരുവള്ളി ഹബീബ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം അന്‍ഷില പട്ടാക്കല്‍, സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ ടി. രമ്യ രാമദാസ്, എച്ച്.എം പി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. എം.പി.എ ജി.യു.പി സ്കൂളില്‍ എച്ച്.എം ഇ.എസ്. മാലിനി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഇ.പി. ഷുക്കൂര്‍, പി. ഉമ്മു കുല്‍സു, പി. വിജയന്‍, കെ. ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകം നല്‍കി പ്രവേശനോത്സവം മലപ്പുറം: ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ഈ വര്‍ഷം പ്രവേശം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ഓരോ പുസ്തകം നല്‍കി വിദ്യാലയത്തിലേക്ക് വരവേറ്റു. എട്ട്, അഞ്ച് ക്ളാസുകളില്‍ പുതുതായി ചേര്‍ന്ന അഞ്ഞൂറിലധികം വരുന്ന കുട്ടികള്‍ക്കാണ് പുസ്തകം നല്‍കിയത്. ഓരോരുത്തര്‍ക്ക് ഓരോ പുസ്തകം നല്‍കി അത് വായിച്ച ശേഷം ക്ളാസ് ലൈബ്രറിയിലേക്ക് കുട്ടികള്‍ സംഭാവന ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വത്സല കുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.കെ. മുഹമ്മദലി അധ്യക്ഷനായി. എച്ച്.എം. ശശിപ്രഭ, പി.കെ. ഷാഹുല്‍ ഹമീദ്, അലവി, മുഹമ്മദലി, തശ്രീഫ്, എ.വി. വിശ്വംഭരന്‍, ബി. സുമ എന്നിവര്‍ സംസാരിച്ചു. ബ്ളോക്കുതല പ്രവേശനോത്സവം പാണക്കാട്: മലപ്പുറം ബ്ളോക്കുതല പ്രവേശനോത്സവം പാണക്കാട് സി.കെ.എം.എ.എ.എല്‍.പി സ്കൂളില്‍ നിയുക്ത എം.എല്‍.എ പി. ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. സാദിഖലി ശിഹാബ് തങ്ങള്‍ നവാഗതര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സലീന അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച്. ജമീല നിര്‍വഹിച്ചു. പരി അബ്ദുല്‍ മജീദ്, ഒ. സഹദേവന്‍, എ.ഇ.ഒ പി. ഹുസൈന്‍, മുഹമ്മദ് മുസ്തഫ, അബൂബക്കര്‍ സിദ്ദീഖ്, വി. ഷാജഹാന്‍, സ്കൂള്‍ മാനേജര്‍ സി. അബ്ദുല്ല, പി.ടി.എ പ്രസിഡന്‍റ് പരി മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ സി.എ. ഹിയാസിന്ത് സ്വാഗതവും എം.വി. മഞ്ജുള മധു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.