സംസ്ഥാനപാതയിലെ ദിശാബോര്‍ഡുകള്‍ കാട് വിഴുങ്ങി

പെരിന്തല്‍മണ്ണ: സംസ്ഥാനപാതയിലെ ദിശാബോര്‍ഡുകള്‍ കാടുകയറി മൂടിയതോടെ അപകട സാധ്യതയുമേറി. പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടില്‍ അങ്ങാടിപ്പുറത്തുനിന്ന് എം.ഇ.എസ് മെഡിക്കല്‍ കോളജിനുമിടക്കുള്ള റോഡിന്‍െറ ഇരുവശവും വള്ളിപ്പടര്‍പ്പും കാട്ടുപൊന്തകളും നിറഞ്ഞ് കാഴ്ച മറക്കുന്ന നിലയിലാണ്. വളവുകള്‍ കാണിക്കുന്ന സൂചനാ ബോര്‍ഡുകളില്‍ കാട്ടുവള്ളികള്‍ ചുറ്റി ബോര്‍ഡ് പൂര്‍ണമായും മറഞ്ഞിട്ടുണ്ട്. റോഡിന്‍െറ ഒരുഭാഗം ഉയരമുള്ള ഭിത്തിയും മറുഭാഗം കൊക്കയുമാണ്. പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് 18ാം വാര്‍ഡിലാണ് പ്രദേശം. മെഡിക്കല്‍ കോളജിന്‍െറ സാന്നിധ്യവും റോഡിന്‍െറ അപകടാവസ്ഥയും മനസ്സിലാക്കി പഞ്ചായത്ത് അധികൃതരാണ് മുന്‍കാലങ്ങളില്‍ കാട് വെട്ടിച്ചിരുന്നത്. മഴക്കാല പൂര്‍വ ശുചീകരണത്തില്‍പെടുത്തി ഇത് നീക്കം ചെയ്യാവുന്നതായിരുന്നു. പൊതുമരാമത്ത് അധികൃതരും സൂചനാ ബോര്‍ഡില്‍ കാടുകയറിയത് ഗൗനിച്ചിട്ടില്ല. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട കാര്‍ പൊന്തക്കാട്ടിലേക്ക് പാഞ്ഞ് കയറിയെങ്കിലും തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. റോഡിന്‍െറ ഇരുവശവും കാടുമൂടിയതോടെ വിജനമായ ഇവിടെ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നത് പതിവാണ്. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രം കൂടിയാണിവിടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.