പ്ളാസ്റ്റിക്കിനെതിരെ താമരക്കുഴി വാര്‍ഡ്

മലപ്പുറം: താമരക്കുഴി വാര്‍ഡില്‍ പ്ളാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കാനും ഉപയോഗിച്ചവ ശേഖരിക്കാനും ‘പ്ളാസ്റ്റിക് വേണ്ട ആരോഗ്യം മതി’ പ്രചാരണം സംഘടിപ്പിക്കാന്‍ വാര്‍ഡ് ആരോഗ്യ ബോധവത്കരണ ക്യാമ്പ് തീരുമാനിച്ചു. പ്രചാരണത്തിന്‍െറ ഭാഗമായി വീടുകളില്‍നിന്ന് പ്ളാസ്റ്റിക് സഞ്ചികള്‍ വൃത്തിയാക്കി ശേഖരിക്കും. ഇത് സൂക്ഷിക്കാന്‍ സൗജന്യമായി ബക്കറ്റ് നല്‍കും. കൂടാതെ പ്ളാസ്റ്റിക് ഉപയോഗം കുറക്കാന്‍ തുണിസഞ്ചികളും സൗജന്യമായി നല്‍കും. ഇതിന്‍െറ പ്രചാരണാര്‍ഥം വിശേഷാല്‍ വാര്‍ഡ് സഭ ചേരാനും ഡോക്യുമെന്‍ററി തയാറാക്കാനും തീരുമാനിച്ചു. കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫീല്‍ഡ് പബ്ളിസിറ്റി ഡയറക്ടര്‍ സി. ഉദയകുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖലി, എച്ച്.ഐ ദീപേഷ്, കൗണ്‍സിലര്‍ ടി.ടി. സൈനബ, വാളന്‍ സമീര്‍, കരടിക്കല്‍ ഖാദര്‍, തറയില്‍ ഷംസുദ്ദീന്‍, ഇ.കെ. രഞ്ജിനി, പി.ടി. അക്മല്‍ബാബു, സമീര്‍ കൂട്ടീരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.