റോഡരികില്‍ കോഴിയവശിഷ്ടം തള്ളി

കീഴുപറമ്പ്: റോഡരികില്‍ കോഴിയവശിഷ്ടം ചാക്കില്‍ കെട്ടി തള്ളി. പത്തനാപുരം തേക്കിന്‍ചുവട് നിന്ന് കൊടുമ്പുഴ ഫോറസ്്റ്റ് സ്റ്റേഷനിലേക്ക് പോകുന്ന റോഡിലാണ് 60 ചാക്ക് മാലിന്യം തള്ളിയത്. വനം വകുപ്പിന്‍െറ സ്ഥലത്താണിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അരീക്കോട് എസ്.ഐ കെ. സിനോദ്, എടവണ്ണ റെയ്ഞ്ച് ഡെപ്യൂട്ടി ഫോറസ്്റ്റ് ഓഫിസര്‍ ശ്രീധരന്‍, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. കമ്മദ് കുട്ടി ഹാജി, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ. അബ്ദുല്‍ റഷീദ് എന്നിവര്‍ സ്ഥലത്തത്തെി. പഞ്ചായത്ത് ചെലവില്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മാലിന്യം കുഴിച്ചുമൂടി. മാസങ്ങള്‍ക്ക് മുമ്പും ഇവിടെ കോഴിമാലിന്യങ്ങള്‍ തള്ളിയിരുന്നു. വാഹനത്തിലത്തെി തള്ളുമ്പോള്‍ നാട്ടുകാരത്തെി തടയുകയായിരുന്നു. പന്നികളും മറ്റ് ജീവികളും ഇറങ്ങുന്ന സ്ഥലമായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഭീഷണിയാകാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.