വിവാഹ ദിവസം തെരുവിന്‍െറ മക്കള്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി

തിരുനാവായ: ആര്‍ഭാട വിവാഹങ്ങള്‍ നടത്തി ഭക്ഷണം പാഴാക്കുന്ന കാലത്ത് തെരുവിന്‍െറ മക്കള്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി മാതൃകയായി. കൊടക്കല്‍ വാവൂര്‍കുന്ന് ഒരുമ സാന്ത്വനം കൂട്ടായ്മയുടെ ഗള്‍ഫ് കോഓഡിനേറ്റര്‍ ചീരാന്‍കുളങ്ങര റഷീദാണ് തന്‍െറ വിവാഹ ദിവസം കുറ്റിപ്പുറത്ത് വിവിധ ഭാഗങ്ങളില്‍ ഭിക്ഷാടനം നടത്തി തെരുവില്‍ ഉറങ്ങുന്ന 100 പേര്‍ക്ക് ബിരിയാണിയും ശുദ്ധജലവും നല്‍കിയത്. ബിരിയാണി പാക്കറ്റിലാക്കിയാണ് യാചകര്‍ക്ക് എത്തിച്ചുകൊടുത്തത്. കഴിക്കാന്‍ വയറു നിറച്ച് ബിരിയാണി കിട്ടിയപ്പോള്‍ അവരുടെ മുഖത്തെ പ്രകാശം വിവരണാധീതമായിരുന്നെന്ന് നേതൃത്വം നല്‍കിയ ഒരുമ പ്രസിഡന്‍റ് സി.പി. റഷീദ് എന്ന കുഞ്ഞാവ, സി.പി. ഹബീബ്, സി.പി. മുസ്തഫ, എം.പി. മുജീബ്, പി.പി. മന്‍സൂര്‍, സി.പി. സാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.