മഞ്ചേരി നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം

മഞ്ചേരി: നഗരത്തില്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഞായറാഴ്ച മുതല്‍ പ്രവൃത്തി തീരുന്നതുവരെ താഴെപ്പറയുംവിധം ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, പള്ളിപ്പുറം, പന്തല്ലൂര്‍, പുള്ളിലങ്ങാടി, പെരിമ്പലം, വേട്ടേക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ ആളെയിറക്കി അവിടെനിന്ന് സര്‍വിസ് നടത്തണം. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, കാളികാവ്, പാണ്ടിക്കാട്, കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ഐ.ജി.ബി.ടി-തുറക്കല്‍-രാജീവ് ഗാന്ധി ബൈപാസ് വഴി ജസീല ജങ്ഷനിലൂടെ സീതിഹാജി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്ന് സര്‍വിസ് നടത്തണം. അരീക്കോട്, കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍ ഭാഗത്തുനിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ജസീല ജങ്ഷനില്‍ ആളെയിറക്കി രാജീവ് ഗാന്ധി-തുറക്കല്‍ ബൈപാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലത്തെി അവിടെനിന്ന് സര്‍വിസ് നടത്തണം. പാണ്ടിക്കാട് ഭാഗത്തുനിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ചമയം ജങ്ഷനില്‍ ആളെയിറക്കി ജസീല ജങ്ഷന്‍-രാജീവ് ഗാന്ധി ബൈപാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലത്തെി അവിടെനിന്ന് സര്‍വിസ് നടത്തണം. കിഴിശ്ശേരി-പൂക്കോട്ടൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ തുറക്കല്‍-ജസീല ജങ്ഷന്‍ വഴി സീതിഹാജി സ്റ്റാന്‍ഡിലത്തെി അവിടെനിന്ന് സര്‍വിസ് നടത്തണം. കോഴിക്കോട്, അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, കാളികാവ്, എളങ്കൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നിലവില്‍ സീതിഹാജി സ്റ്റാന്‍ഡില്‍ നിന്ന് സര്‍വിസ് നടത്തണം. നിര്‍മാണ പ്രവൃത്തി അവസാനിക്കുംവരെ ഹെവി വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശം അനുവദിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.