സപൈ്ളകോ നെല്ല് സംഭരണം: പണമില്ല; കര്‍ഷകര്‍ ദുരിതത്തില്‍

ചങ്ങരംകുളം: കോള്‍മേഖലയിലെ കര്‍ഷകരില്‍നിന്ന് സപൈ്ളകോ മാസങ്ങള്‍ക്ക് മുമ്പ് നെല്ല് സംഭരിച്ചിട്ടും പണം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. ഏപ്രിലിലാണ് പൊന്നാനി കോള്‍മേഖലയില്‍ കൊയ്ത്ത് കഴിഞ്ഞ് സപൈ്ളകോ നെല്ല് സംഭരിച്ചത്. പണം കിട്ടാതായതോടെ വിവിധ ബാങ്കുകളില്‍നിന്നായി ലോണെടുത്ത് കൃഷയിറക്കിയവര്‍ വെട്ടിലായി. ലോണ്‍ അടക്കാത്തതിനാല്‍ ബാങ്കുകള്‍ നടപടി ആരംഭിച്ചു. ഏറെ കര്‍ഷകരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്യുന്നവരാണ്. പ്രദേശത്തെ കര്‍ഷകര്‍ക്ക് 12 കോടിയോളം രൂപയാണ് സപൈ്ളകോയില്‍നിന്ന് ലഭിക്കാനുള്ളത്. ആറായിരത്തോളം ഏക്കര്‍ വരുന്ന പൊന്നാനി കോള്‍മേഖലയില്‍ മൂവായിരത്തോളം നെല്‍കര്‍ഷകരാണുള്ളത്. ഈ മേഖലയില്‍നിന്ന് സ്വകാര്യ കമ്പനികള്‍ 19 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുമ്പോള്‍ 21.50 രൂപ നിരക്കിലാണ് സപൈ്ളകോക്ക് നെല്ല് നല്‍കിയത്. സ്വകാര്യകമ്പനികളില്‍നിന്ന് തുക ഉടന്‍ ലഭിക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ മെച്ചപ്പെട്ട വില കണക്കാക്കി സപൈ്ളകോക്ക് നെല്ല് കൈമാറുകയായിരുന്നു. എന്നാല്‍, തുക ലഭിക്കാന്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ബാങ്ക് വായ്പ പലിശ നിരക്കില്‍ ഏറെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം നന്നംമുക്ക് കൃഷിഭവനിലേക്ക് കര്‍ഷക കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ധര്‍ണ നടത്തിയിരുന്നു. കൃഷി മന്ത്രിക്കും സപൈ്ളകോ അധികൃതര്‍ക്കും കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്. തുക ലഭിക്കുന്നത് വൈകുംതോറും കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.