കൊണ്ടോട്ടി: ദേശീയപാതയില്‍ എയര്‍പോര്‍ട്ട് ജങ്ഷനില്‍ ഫൈ്ള ഓവര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതോടെ ചിറകുമുളക്കുന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്നത്തിന്. പുതിയ സര്‍ക്കാറിന്‍െറ ആദ്യബജറ്റിന്‍െറ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഫൈ്ള ഓവര്‍ ഉള്‍പ്പെടുത്തിയത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ സമയത്തും ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍.എച്ച്. വിഭാഗത്തില്‍ നിന്നുള്ള തുക ലഭിക്കാത്തതിനാല്‍ പ്രഖ്യാപനം നീളുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എന്‍.എച്ചില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്ന 800 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ നിന്ന് 20 കോടി രൂപയാണ് എയര്‍പോര്‍ട്ട് ജങ്ഷനില്‍ ഫൈ്ള ഓവറിനായി അനുവദിച്ചത്. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. നിലവില്‍ ദേശീയപാതയില്‍ തന്നെ ഫൈ്ള ഓവര്‍ നിര്‍മിക്കുന്നതിനാണ് പദ്ധതിയുള്ളത്. ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ആലോചിച്ചായിരിക്കും തുടര്‍ നടപടികള്‍. കുറച്ച് സ്ഥലവും പദ്ധതിക്കായി ചിലപ്പോള്‍ ഏറ്റെടുക്കേണ്ടി വരും. നേരത്തെ, ഇവിടെ സിഗ്നലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അശാസ്ത്രീയമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഒരു ഭാഗത്തേക്ക് മാത്രമായിരുന്നു പലപ്പോഴും ഇവ പാലിച്ചിരുന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പലപ്പോഴും സിഗ്നല്‍ പാലിക്കാറില്ല. ഇതറിയാതെ റെഡ് സിഗ്നല്‍ കണ്ട് വാഹനം നിര്‍ത്തുകയും മറ്റ് വാഹനം പിറകിലിടിക്കുകയും ചെയ്യാറുണ്ട്. മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോള്‍ റോഡിന് വീതിയില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവള റോഡിലേക്കുള്ള വാഹനങ്ങള്‍ക്ക് ഫ്രീലെഫ്റ്റുണ്ടെങ്കിലും പോകാനാകാത്ത അവസ്ഥയായിരുന്നു. ഫൈ്ള ഓവര്‍ പ്രാവര്‍ത്തികമാവുന്നതോടെ ഈ ഗതാഗത തടസ്സത്തിന് പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.