ജനങ്ങളെ ഭീതിയിലാഴ്ത്തി താനൂര്‍ തീരദേശത്ത് സംഘര്‍ഷം തുടര്‍ക്കഥ

താനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താനൂര്‍ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം പ്രദേശത്തെ അശാന്തമാക്കുന്നു. പണ്ടാരകടപ്പുറം, കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി എന്നിവിടങ്ങളിലാണ് നിരന്തരം അക്രമങ്ങളുണ്ടാകുന്നത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചാപ്പപ്പടി പടിഞ്ഞാറ് ഭാഗത്ത് സി.പി.എം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. നിരന്തര സംഘര്‍ഷവും പൊലീസിന്‍െറ ഇടപെടലും കേന്ദ്ര സേനയുടെ സാന്നിധ്യവും കാരണം ജനങ്ങള്‍ ഭീതിയിലാണ്. മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം പൊലീസിന്‍െറയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നമുണ്ടക്കുന്നവരില്‍ ഒരാളെപോലും ഇതുവരെ പിടികൂടിയിട്ടില്ളെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡിനെയും പൊലീസ് നായയെയും ഉപയോഗിച്ച് പെലീസ് ചാപ്പപടിയില്‍ പരിശോധന നടത്തിയിരുന്നു. പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തീരദേശത്ത് തെരച്ചില്‍ നടത്തിയതെന്ന് എസ്.ഐ. സുമേഷ് സുധാകരന്‍ പറഞ്ഞു. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടത്തൊനായില്ല. അക്രമത്തിനിരയായവരുടെ വീടുകള്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷ സ്ഥലത്ത് പൊലീസിന്‍െറ നടപടി തൃപ്തികരമല്ളെന്ന നിലപാടാണ് നേതാക്കള്‍ അറിയിച്ചത്. സംഘര്‍ഷം പ്രദേശത്തുകാരുടെ തൊഴിലിനെയും ബാധിച്ചിട്ടുണ്ട്. സമാധാനത്തോടെ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അക്രമികള്‍ക്കെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടായില്ളെങ്കില്‍ പ്രദേശത്ത് സംഘര്‍ഷം വ്യാപിക്കുമെന്ന നിലയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.