നിലമ്പൂര്‍: വനാന്തര്‍ഭാഗത്തെ പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി കോളനികളിലേക്ക് ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തി. വഴിക്കടവ് ആനമറിയില്‍ നിന്നാണ് വഴിക്കടവ് റെയ്ഞ്ച് നെല്ലിക്കുത്ത് വനത്തിലൂടെ ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നത്. രണ്ട് കോളനികളിലേക്ക് രണ്ട് ഘട്ടമായാണ് പ്രവൃത്തി നടത്തുക. ആനമറി മുതല്‍ പുഞ്ചക്കൊല്ലി വരെയുള്ള ഒന്നാംഘട്ട പ്രവൃത്തിക്ക് 90 ലക്ഷവും പുഞ്ചക്കൊല്ലിയില്‍ നിന്ന് അളക്കല്‍ കോളനിയിലേക്ക് 50 ലക്ഷവുമാണ് അനുവദിച്ചത്. പുഞ്ചക്കൊല്ലി കോളനിയില്‍ 100 കെ.വിയുടെ ജനറേറ്റര്‍ സ്ഥാപിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. കോളനിക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. കോളനികളില്‍ വൈദ്യുതിയത്തെുന്നതോടെ ഇവരുടെ കഷ്ടപാടിന് പകുതിയെങ്കിലും അറുതിയാവും. പുഞ്ചക്കൊല്ലിയില്‍ 54 കുടുംബവും അളക്കല്‍ കോളനിയില്‍ 32 കുടുംബവുമാണുള്ളത്. ചോലനായ്ക്കകാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ടവരാണിവര്‍. പദ്ധതി നിര്‍മാണോദ്ഘാടനം പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഓണത്തിന് മുമ്പ് വൈദ്യുതി വെളിച്ചം കോളനിക്കാര്‍ക്ക് ലഭ്യക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്. രണ്ട് കോളനികളിലേക്കുമുള്ള വനപാത സഞ്ചാരയോഗ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. ആദിവാസികളുടെ വനാവകാശ നിയമ പ്രകാരം കോളനികളിലേക്ക് വനപാതയിലൂടെ യാത്രസൗകര്യമൊരുക്കുന്നതിന് തടസ്സമില്ല. റോഡ് നിര്‍മാണത്തിന് വനംവകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ റോഡ് നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു, വൈസ് പ്രസിഡന്‍റ് പി.ടി. സാവിത്രി, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ സലാഹുദ്ദീന്‍, പി.ടി. ഉഷ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷറഫ്, പി. ഹക്കീം, മിനി, ബിന്ദു, ബിനീഷ്, കെ.എസ്.ഇ.ബി വഴിക്കടവ് സബ് എന്‍ജിനീയര്‍ ജിഷ്ണു, പി.സി. നാഗന്‍, ചെമ്പന്‍ ചെറി, ഗോപന്‍ മരുത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.