പൂക്കോട്ടുംപാടം: ഗുഡ്വില്‍ ഇംഗ്ളീഷ് സ്കൂളില്‍ പെരുന്നാള്‍ ആഘോഷത്തിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പത്തിരി പരത്തല്‍, മൈലാഞ്ചിയിടല്‍, ആശംസാ കാര്‍ഡ് നിര്‍മാണം, ദഫ്മുട്ട് എന്നിവയില്‍ മത്സരം സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം പത്തിരി പരത്താന്‍ അധ്യാപകരുമുണ്ടായിരുന്നു. മൈലാഞ്ചിയിടല്‍ മത്സരത്തില്‍ വിവിധ വിഭാഗങ്ങളില്‍ റാഷ, ചാന്ദിനി, അസ്മ, ഷോന, ഹന്ന, നിയ എന്നിവര്‍ ജേതാക്കളായി. പത്തിരി പരത്തല്‍ മത്സരത്തില്‍ അഫ്രീന്‍ റഹ്മ, ഹിബ അഷ്റഫ് എന്നിവരെ പാചക റാണിമാരായി തെരഞ്ഞെടുത്തു. ആശംസാ കാര്‍ഡ് നിര്‍മാണത്തില്‍ ഷഹ്ഷാദ് മോന്‍, പി.ടി. ആദില്‍, അശ്വിന്‍ എന്നിവരും ദഫ്മുട്ടില്‍ ഫവാസും സംഘവും നിഹാലും സംഘവും വിജയികളായി.ആഘോഷ പരിപാടികള്‍ സി.ബി.എസ്.ഇ സഹോദയ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് എം. അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ. ബിന്ദു, അധ്യാപകരായ ജിഷ്മ മുരളി, സജിനി അജയ്കുമാര്‍, സീന രവികുമാര്‍, സി. ചന്ദ്ര, സി.ടി. അനീഷ്, സ്കൂള്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി കെ.പി. മുഹമ്മദ് സഹാഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.