‘മലപ്പുറം ടൂറിസം സര്‍ക്യൂട്ട്’ വരുന്നു

മലപ്പുറം: ടൂറിസം മേഖലയിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ‘മലപ്പുറം ടൂറിസം സര്‍ക്യൂട്ട്’ വരുന്നു. കൂടുതല്‍ സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്യൂട്ട് രൂപവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. മലപ്പുറത്തിന്‍െറയും മലബാറിന്‍െറയും ചരിത്രം പറയുന്ന മ്യൂസിയവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ചരിത്രം, സാംസ്കാരികം, പൈതൃകം, പ്രകൃതി എന്നിങ്ങനെ വിവിധ മേഖലകളെ കോര്‍ത്തിണക്കിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ടൂറിസം സാധ്യതയുള്ള അറിയപ്പെടാത്ത സ്ഥലങ്ങള്‍ കണ്ടത്തെി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വിപുലീകരിക്കും. മലപ്പുറത്താണ് മ്യൂസിയം നിര്‍മിക്കുക. മലബാറിന്‍െറയും മലപ്പുറത്തിന്‍െറയും ചരിത്രവും സാസ്കാരവും സഞ്ചാരികള്‍ക്ക് വിവരിക്കുന്നതാവും മ്യൂസിയം. ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാവുന്ന രീതിയിലാവും ഇത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ ടി.എ. അഹമ്മദ് കബീര്‍, എം. ഉമ്മര്‍, എ.പി. അനില്‍കുമാര്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, സബ് കലക്ടര്‍ ജാഫര്‍ മാലിക്, വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്ലു, ലീഡ് ബാങ്ക് മാനേജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. സുന്ദരന്‍, മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് അംഗം എം.കെ. മുഹ്സിന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.