പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പുതിയ കെട്ടിടം തുറന്നു

പൊന്നാനി: കെ.എസ്.ആര്‍.ടി.സി പൊന്നാനി ഡിപ്പോയില്‍ ഒഴിഞ്ഞുകിടക്കുന്ന 28 കണ്ടക്ടര്‍ തസ്തികയില്‍ രണ്ട് ദിവസത്തിനകം നിയമനം നടത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ഭരണ വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോകള്‍ക്ക് നല്‍കുന്ന ദിവസ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്ന ഡിപ്പോകളില്‍ ഒന്നാണ് പൊന്നാനിയെന്ന് മന്ത്രി പറഞ്ഞു. പൊന്നാനി ഡിപ്പോക്ക് 4,30,000 രൂപയാണ് ദിവസ ടാര്‍ജറ്റായി നല്‍കിയിരിക്കുന്നത്. ഇതില്‍ നാലേകാല്‍ ലക്ഷം രൂപയുടെ കലക്ഷന്‍ ലഭിക്കുന്നുണ്ട്. കുറവുള്ള കണ്ടക്ടര്‍മാരുടെ നിയമനം നടക്കുന്നതോടെ വരുമാനം ഇനിയും വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് ബസുകള്‍ നിരത്തിലിറക്കുന്നതിനെപറ്റി സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. ചൈനീസ് കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച നടത്തികഴിഞ്ഞു. കേന്ദ്ര സര്‍ക്കാറും ഇതിന് സഹായം ഉറപ്പ് നല്‍കിയിട്ടുണ്ട്. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.വി. ശ്രീധരന്‍, നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി, സി. ഹരിദാസ്, കെ. ലക്ഷ്മി, ബ്ളോക് പ്രസിഡന്‍റ് പി.എം. ആറ്റുണ്ണി തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രേമജ സുധീര്‍, സുബ്രഹ്മണ്യന്‍, കവിത, അയിഷ ഹസന്‍, ടി. സത്യന്‍, കുഞ്ഞുമോന്‍ പൊറാടത്ത്, അഡ്വ. ഇ. സിന്ധു, രമാദേവി, എം.പി. നിസാര്‍, എം.എ. ഹമീദ്, കെ.ടി. സെബി, പി.ടി. അജയ്മോഹന്‍, എ.കെ. മുഹമ്മദുണ്ണി, എ.എം. അബ്ദുല്‍ സമദ്, എന്‍.കെ. സൈനുദ്ദീന്‍, സി. രവീന്ദ്രന്‍, സി. ഗംഗാധരന്‍, റഫീഖ് മാറഞ്ചേരി, വി.പി. അലി, യു.കെ. മുഹമ്മദ് സഈദ്, കെ. സന്തോഷ്, വി.പി. ഷാഫി, കെ.പി. വിന്‍സെന്‍റ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.