കോട്ടക്കല്‍: ആയുര്‍വേദ കോളജ് ശതാബ്ദി ആഘോഷ ഉദ്ഘാടനത്തിനത്തെുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനും തടയാനും ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്പടിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തതോടെ ദേശീയപാതയിലെ ചങ്കുവെട്ടിയില്‍ ഉദ്വേഗ നിമിഷങ്ങള്‍. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിന്‍െറ പല ഭാഗങ്ങളിലായി അണിനിരന്നു. ചങ്കുവെട്ടി ജങ്ഷനിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍. തടയാന്‍ ശ്രമിക്കുമെന്നറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. ഇതോടെ തിരൂര്‍ ഡിവൈ.എസ്.പി വേണുഗോപാലന്‍െറ നേതൃത്വത്തില്‍ പൊലീസും അണിനിരന്നു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. മോഹനചന്ദ്രന്‍, തിരൂര്‍ സി.ഐ എം. മുഹമ്മദ് ഹനീഫ, പൊന്നാനി സി.ഐ രാധാകൃഷ്ണപിള്ള, കോട്ടക്കല്‍, താനൂര്‍ എസ്.ഐമാര്‍, തിരൂര്‍, മലപ്പുറം സബ് ഡിവിഷന് കീഴിലെ പൊലീസുകാര്‍, മലപ്പുറത്തു നിന്നുള്ള കെ.എ.പി ബറ്റാലിയന്‍ എന്നിവരും എത്തി. കനത്ത സുരക്ഷയൊരുക്കി മുഖ്യമന്ത്രിയെ വേദിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. അഗ്നിശമന യൂനിറ്റ്, ആംബുലന്‍സ് എന്നിവയും എത്തിയിരുന്നെങ്കിലും പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.