അമ്മയും പോയി; ഇവര്‍ക്കിനി തണലേകാനാരുമില്ല

കരുവാരകുണ്ട്: താങ്ങും തണലുമേകി കൂടെയുണ്ടായിരുന്ന അമ്മയും വിടപറഞ്ഞതോടെ ഏഴു വയസ്സുകാരി ജിഷ്മയും സഹോദരങ്ങളും തനിച്ചായി. നീലാഞ്ചേരി കളക്കുന്നിലെ ആക്കംപാറ സുജാതയുടെ (35) മരണത്തോടെയാണ് നാലു മക്കള്‍ അനാഥരായത്. ജീവിതഭാരം താങ്ങാനാവാതെ സുജാത കഴിഞ്ഞദിവസം വീട്ടിനകത്ത് ജീവനൊടുക്കുകയായിരുന്നു. പിതാവ് ബാലന്‍ ആറുവര്‍ഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ജിഷ്മക്ക് പുറമെ ആറാം ക്ളാസുകാരന്‍ ജിതിന്‍, പത്തില്‍ പഠിക്കുന്ന ജിനുമോന്‍, പ്ളസ് ടുക്കാരന്‍ ബിജു എന്നിവരാണ് അനാഥരായത്. ഇവര്‍ താമസിക്കുന്ന വീട് തകര്‍ച്ച കാത്തുകിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്താനുള്ള ഓടിപ്പാച്ചിലിനിടെയാണ് സുജാതയുടെ വേര്‍പാട്. നാട്ടുകാരുടെയും സ്കൂള്‍ പി.ടി.എയുടെയും സഹായത്തോടെയും വീടുകളില്‍ ജോലി ചെയ്തുമാണ് സുജാത മക്കളെ പഠിപ്പിച്ചിരുന്നത്. അമ്മയുടെ വേര്‍പാടോടെ ഇവരുടെ പഠനം മുടങ്ങും.സ്വസ്ഥമായി തലചായ്ക്കാന്‍ ഒരു കൂരയെന്നത് സ്വപ്നമായി അവശേഷിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.