ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത് പൊതുവിദ്യാഭ്യാസ മേഖലക്കാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഏറെ മെച്ചപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേളകളില്‍ സംസ്ഥാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാളികാവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ്, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുജാത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. സുധാകരന്‍, സെറീന മുഹമ്മദാലി, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എ. കരീം, രത്നാ ഗോപി കണ്ണംവാക്ക, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൊട്ടത്ത് മുഹമ്മദ്, അംഗം ടി. ശിവദാസന്‍ ഉള്ളാട്, രാഷ്ര്ടീയ നേതാക്കളായ വി.പി. അബ്ദുല്‍ കരീം, അന്‍വര്‍ സാദത്ത് കൈനോട്ട്, കെ. രാജ്മോഹന്‍, വ്യാപാരി സംഘടനാ നേതാക്കളായ എന്‍. അബുല്‍ മജീദ്, എ. കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡന്‍റ് വി.പി. സുബൈര്‍, പ്രിന്‍സിപ്പല്‍ എ. ഗിരീശന്‍, പൊതുമരാമത്ത് വകുപ്പ് എ.ഇ കെ. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു.മലയോര പഞ്ചായത്തായ അമരമ്പലത്തെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാലയമാണിത്. 2500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സ്റ്റാഫ് മുറികള്‍, ലാബുകള്‍, ഭാഷ, പഠന മുറികള്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന് ഇനിയും പത്ത് മുറികളുള്ള കെട്ടിടം ആവശ്യമാണ്. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.