മലപ്പുറം: ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി യുവജനങ്ങള്‍ വിവേകപൂര്‍വം വോട്ട് ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വോട്ടര്‍മാരുടെ സമ്പൂര്‍ണവും ഗുണമേന്മയുമുള്ള പങ്കാളിത്തം’ എന്ന ഈ വര്‍ഷത്തെ സമ്മതിദായക ദിന സന്ദേശം അര്‍ഥപൂര്‍ണമാവുന്ന വിധത്തില്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ടി. ഭാസ്കരന്‍ അറിയിച്ചു. മലപ്പുറം ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥി സി. പ്രശോഭിന് തിരിച്ചറിയല്‍ കാര്‍ഡ് കൈമാറി നവവോട്ടര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണത്തിന്‍െറ ഉദ്ഘാടനം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. പെയ്ന്‍റിങ്-ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഡി.എം കെ. രാധാകൃഷ്ണന്‍ വിതരണം ചെയ്തു. സിനിമാ താരം ഹേമന്ദ് മേനോന്‍ മുഖ്യാതിഥിയായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. മീര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാള വിഭാഗം അസി. പ്രഫസര്‍ ഡോ. ഗോപു എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭ, കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഫൈസുദ്ദീന്‍, സ്വീപ് കോഓഡിനേറ്റര്‍ വര്‍ഗീസ് മംഗലം, കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.