തിരൂര്‍: കൂട്ടുകാരെ ഉപയോഗിച്ച് ഉറ്റ ബന്ധുവിന്‍െറ പണം തട്ടിയ യുവാവും കൂട്ടാളിയും റിമാന്‍ഡില്‍. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശികളായ തണ്ടാന്‍കണ്ടി സമീര്‍ (31), പൂവത്തുംതൊടി ബാബു (26) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തണ്ടാന്‍കണ്ടി സമീറിനായി ബാബുവും മറ്റൊരാളും ചേര്‍ന്ന് പണം തട്ടിയെടുക്കുകയും തുക മൂവരും വീതംവെക്കുകയുമായിരുന്നു. അടുത്ത ബന്ധു ബുള്ളറ്റ് ബൈക്ക് വാങ്ങാനായി ഗള്‍ഫില്‍ നിന്ന് അയച്ച ഒരു ലക്ഷത്തോളം രൂപയാണ് ബന്ധുവിന്‍െറ അനിയനെ കബളിപ്പിച്ച് സമീറും കൂട്ടാളികളും സ്വന്തമാക്കിയത്. സംഭവത്തില്‍ സംശയം തോന്നാതിരിക്കാന്‍ ബന്ധുവിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലത്തെിയതും പരാതി നല്‍കാന്‍ നേതൃത്വം നല്‍കിയതുമെല്ലാം സമീറായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പൊലീസ് അന്വേഷണം സമീറിനെ കേന്ദ്രീകരിച്ചാക്കി. സൈബര്‍ സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പണം കവര്‍ന്നുവെന്ന് പറയുന്ന സമയത്ത് സമീറുമായി ബന്ധപ്പെട്ടവരെ കണ്ടത്തെി. അതോടെയാണ് കേസിന്‍െറ ചുരുളഴിഞ്ഞത്. ബാബുവിനെ പിടികൂടി ചോദ്യം ചെയ്തതോടെ തട്ടിപ്പ് പുറത്തായി. തുടര്‍ന്ന് ഇയാളെയും സമീറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗൂഢാലോചനാക്കുറ്റമാണ് സമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പയ്യനങ്ങാടിയിലെ ബുള്ളറ്റ് ഷോറൂമിലേക്ക് വരുന്നതിനിടെയായിരുന്നു ബന്ധു സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായത്. സമീര്‍ നല്‍കിയ വിവരമനുസരിച്ച് മറ്റ് രണ്ട് പേരത്തെി പണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പണം അജ്ഞാതര്‍ തട്ടിയെടുത്തെന്ന് ബന്ധുവിനെ വിശ്വസിപ്പിച്ച് നേരെ പൊലീസ് സ്റ്റേഷനിലത്തെുകയായിരുന്നു. സംഘത്തിലെ മൂന്നാമനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.