വണ്ടൂര്‍: വാണിയമ്പലത്ത് വീണ്ടും കടകള്‍ കുത്തിത്തുറന്നു മോഷണം. പെട്രോള്‍ പമ്പിന് സമീപത്തെ മുക്കടകാട്ടില്‍ സുഭാഷിന്‍െറ കടയിലാണ ് കഴിഞ്ഞ ദിവസം പൂട്ടു പൊളിച്ച് മോഷണം നടന്നത്. 200 കിലോ കൊട്ടടക്കയും 20 കിലോ കുരുമുളകും മോഷണം പോയി. രാവിലെ കട തുറക്കാനത്തെിയപ്പോഴാണ് സംഭവമറിയുന്നത്. സമീപത്തെ സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുമ്പ് തായങ്കോട് ലാക്കയില്‍ ചന്ദ്രന്‍െറ വീട് കുത്തിത്തുറന്ന് 5 പവന്‍ സ്വര്‍ണം, വണ്ടൂര്‍ ഏലാട്ടു പറമ്പന്‍ അബ്ദുല്‍ ലത്തീഫിന്‍െറ 21.5 പവന്‍ സ്വര്‍ണം, കളപ്പാട്ട്കുന്നില്‍ കൊമ്പന്‍ മനോജിന്‍െറ 5.5 പവന്‍, തുടങ്ങി വണ്ടൂര്‍, ചെറുകോട്, മേലണ്ണം പ്രദേശങ്ങളില്‍ പതിനഞ്ചിലധികം ഭവന ഭേദനങ്ങളും നടന്നിരുന്നു. നിരവധി മോഷണങ്ങള്‍ പോലീസ് സ്റ്റേഷന്‍െറ ചുറ്റളവിലും നടന്നു. ഇതില്‍ പള്ളിക്കുന്നില്‍ പാറാഞ്ചേരി യഹ്യയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സര്‍ണം നഷ്ടപ്പെട്ടത് മാത്രമാണ് പോലീസിന് കണ്ടത്തൊന്‍ കഴിഞ്ഞത്. രണ്ടു മാസം മുമ്പ് റെയില്‍വേ ഗേറ്റിന് സമീപത്തെ കടകളിലും താളിയംകുണ്ട് റോഡിലെ കടകളിലുമായി 15ഓളം മോഷണങ്ങളാണ് നടന്നിരുന്നത്. എന്നാല്‍ പോലീസും വിരലടയാള വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു പോയതല്ലാതെ ഒരു തുമ്പും കണ്ടത്തൊന്‍ കഴിഞ്ഞില്ല. ഇതിനു പുറമെ കമ്പ്യൂട്ടര്‍, മൊബൈല്‍ കടകള്‍ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. മോഷണങ്ങള്‍ വ്യാപകമാകുന്നതിനിടയിലും ഒന്നിനും തെളിവ് കണ്ടത്തൊനാകാത്തതില്‍ ജനങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.