മോഷ്ടിച്ച തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തു

നിലമ്പൂര്‍: കല്യാണ വീടുകളും ആരാധനാലയങ്ങളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് നാലംഗ സംഘം മോഷ്ടിച്ച തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തു. വഴിക്കടവ് കെട്ടുങ്ങലിലെ കല്യാണ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡുകളും പുത്തന്‍ വസ്ത്രങ്ങളും അടങ്ങുന്ന തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച കോടതി റിമാന്‍ഡ് ചെയ്ത മോഷണസംഘത്തിലെ വഴിക്കടവ് പുളിക്കലങ്ങാടി സ്വദേശി മഠത്തൊടി അസ്മാബിയെ (38) കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് വ്യാഴാഴ്ച പൊലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. അസ്മാബി പണയം വെച്ചതും വില്‍ക്കുകയും ചെയ്ത സ്വര്‍ണാഭരണങ്ങളാണ് ഇവ. 2005ല്‍ പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ കല്ലിങ്ങല്‍ മൈമൂനയുടെ കുട്ടിയുടെ മാല മോഷ്ടിച്ച കേസിലും അസ്മാബി പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ അസ്മാബിയും ചന്തക്കുന്ന് സ്വദേശി പനോലന്‍ റസാഖും പാണ്ടിക്കാട് പൊലീസിന്‍െറ പിടികിട്ടാപ്പുള്ളികളാണ്. അസ്മാബി കേസിലെ മറ്റൊരു പ്രതിയായ മകന്‍ സാദിഖലിക്കൊപ്പം ഭര്‍ത്താവിന് സുഖമില്ളെന്നും മകളുടെ കല്യാണമാണെന്നും പറഞ്ഞ് പിരിവെടുത്തും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. 2015ല്‍ മഞ്ചേരി വെള്ളാമ്പുറത്തെ ഓഡിറ്റോറിയത്തിന്‍െറ ഡ്രസിങ് റൂമില്‍നിന്ന് സാദിഖ് മോഷ്ടിച്ച ബാഗിലെ സ്വര്‍ണവളകള്‍ പണയം വെച്ചതായി അസ്മാബി സമ്മതിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരെ കണ്ടത്തെിയിട്ടില്ല. തിരൂര്‍ നിറമരുതൂര്‍ ജനതാ ബസാര്‍ പഞ്ചാരമൂല അരീക്കാട്ടില്‍ മുഹമ്മദ് ആഷിക് (22) വയനാട് ബത്തേരി നൂല്‍പുഴ കാളങ്കണ്ടി അജ്മല്‍ (20) എന്നിവരാണ് കേസില്‍ പിടിയിലായ മറ്റു പ്രതികള്‍. കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്ത ഇവര്‍ ജയിലിലാണ്. വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്‍, സംസ്ഥാന പ്രത്യേക അന്വേഷണ സംഘാംഗം ഹസൈനാര്‍, രാംദാസ്, സി.പി.ഒ മുജീബ്, സുനിത, ബിന്ദു എന്നിവരാണ് തൊണ്ടി മുതലുകള്‍ കണ്ടെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.