വളാഞ്ചേരി: മണല്‍ വാഹനം ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പുത്തനത്താണി ബാവപ്പടി സ്വദേശികളായ പാമ്പലത്ത് ഉണ്ണികൃഷ്ണന്‍ (24), ചെങ്കണത്തൊടി ഫസലുദ്ദീന്‍ (21), കുറ്റിപ്പുറം നടുവട്ടം തണ്ടാന്‍ വളപ്പില്‍ മന്‍സൂര്‍ അലി (20) എന്നിവരെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവാഴ്ച രാത്രി 9.30ന് കുറ്റിപ്പുറം തിരൂര്‍ റോഡില്‍ രാങ്ങാട്ടൂര്‍ കമ്പനിപ്പടിയിലാണ് അപകടം നടന്നത്. മണല്‍ ചാക്കുകളുമായി കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ ബൈക്കിലിടിച്ചതിനെ തുടര്‍ന്നാണ് തിരുനാവായ താഴത്തറ സ്വദേശി കടവത്തൊടി സുനില്‍ (26) മരിച്ചത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.