ചങ്ങരംകുളം: കുന്നിന്‍ പ്രദേശങ്ങളിലും കോളനികളിലും ജലക്ഷാമം നേരിടുമ്പോള്‍ പലയിടങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഭൂമിക്കടിയിലെ പൈപ്പ് പൊട്ടി ചങ്ങരംകുളംആലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം റോഡില്‍ മാസങ്ങളായി കുടിവെള്ളം പാഴാവുകയാണ്. വേനല്‍ ശക്തമായിത്തുടങ്ങിയ സമയത്താണ് പലയിടത്തും പൈപ്പ് പൊട്ടി ഒഴുകിയത്തെുന്ന വെള്ളം കെട്ടിനില്‍ക്കുന്നത്. ചങ്ങരംകുളം ഹൈവേയില്‍ സഹകരണ ബാങ്കിന് മുന്നിലും മാസങ്ങളായി കുടിവെള്ളം പൊട്ടിയൊഴുകുന്നുണ്ട്. കാളാച്ചാല്‍ സെന്‍ററില്‍ ഹോട്ടലിന് മുന്നിലും പന്താവൂര്‍ എ.എം.എല്‍.പി സ്കൂളിലും കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനെതിരെ നല്‍കിയ പരാതികള്‍ അവഗണിക്കപ്പെടുകയാണ്. അധികൃതരുടെ അനാസ്ഥ മൂലം ഇവിടങ്ങളില്‍ കുടിവെള്ളം നഷ്ടമാകുമ്പോള്‍ കുന്നിന്‍ പ്രദേശങ്ങളിലുള്ള കോളനികളില്‍ കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ ജലച്ചോര്‍ച്ച കുന്നിന്‍ പ്രദേശങ്ങളില്‍ കുടിവെള്ളം മുട്ടിക്കുകയാണ്. കിണറില്ലാത്തതിനാല്‍ പൊതുപൈപ്പിനെ മാത്രം ആശ്രയിക്കുന്ന ഏറെ കുടുംബങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ആളെ ലഭ്യമല്ളെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മറുപടി. ഉടനടി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.