വഴിക്കടവില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

നിലമ്പൂര്‍: ജനകീയ കൂട്ടായ്മയുടെ മികവില്‍ വഴിക്കടവില്‍ ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. ജനുവരി 31ന് സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ പ്രഖ്യാപനം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ജൈവകൃഷിക്ക് തുടക്കമിട്ടത്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചായത്തിലെ തരിശ് ഭൂമി പൂര്‍ണമായും കൃഷിക്കായി ഉപയോഗിക്കും. ഉടമകളില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ചേമ്പ്, കപ്പ, ചീര, പയര്‍, പാവല്‍, വെണ്ട തുടങ്ങിയവയാണ് കൃഷിയിറക്കുക. കാരക്കോടന്‍ പുഴയില്‍നിന്നുള്ള വെള്ളം കനാല്‍ വഴി കൃഷിയിടങ്ങളിലേക്കത്തെിക്കും. കോരംകുന്നില്‍ കൃഷിയിടം ഒരുക്കുന്നതിന്‍െറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു നിര്‍വഹിച്ചു. ബ്ളോക് അംഗം പി.ടി. ഉഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.ടി. സാവിത്രി, പഞ്ചായത്ത് അംഗങ്ങളായ ബിനീഷ് ജോസ്, അശോകന്‍, അനില്‍ റഹ്മാന്‍, മുന്‍ ബ്ളോക് അംഗം പി.എന്‍. തങ്കമണി, മനോജ് കുമാര്‍, ഹംസ, ഉഷ മേല്‍മറ്റം, പ്രകാശിനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.