കെ.എസ്.ആര്‍.ടി.സി ബസുകളുടെ രാത്രികാല സര്‍വിസുകള്‍ മുടങ്ങുന്നു

എടക്കര: കണ്ടക്ടര്‍മാരുടെ താല്‍പര്യക്കുറവ് മൂലം കെ.എസ്.ആര്‍.ടി.സി ബസുകളുടെ രാത്രികാല സര്‍വിസുകള്‍ മുടങ്ങുന്നത് യാത്രക്കാരെ വലക്കുന്നു. നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് മരുത, ടി.കെ കോളനി, പാലാങ്കര, എരുമമുണ്ട എന്നിവിടങ്ങളിലേക്ക് രാത്രിയില്‍ പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകളാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ മുടങ്ങുന്നത്. സ്ഥിരമായുള്ള കണ്ടക്ടര്‍മാര്‍ അവധിയിലാകുന്ന സമയങ്ങളില്‍ പകരം നിയോഗിക്കപ്പെടുന്ന കണ്ടക്ടര്‍മാരുടെ താല്‍പര്യക്കുറവാണ് സര്‍വിസ് മുടങ്ങുന്നതിനായി കാരണമെന്നാണ് സംശയിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വിസ് മുടക്കുന്നത് നിരവധി യാത്രക്കാരെയാണ് ദുരിതത്തിലാക്കുന്നത്. നിലമ്പൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന പാലാങ്കര, ടി.കെ കോളനി എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ ലഭിക്കുമെന്ന് കരുതി ട്രെയിനിലത്തെുന്നവരും മരുതയില്‍ നിന്നും പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന എറണാകുളം ജെട്ടി ബസും പ്രതീക്ഷിച്ചത്തെുന്നവരുമാണ് സര്‍വിസ് മുടക്കം കൊണ്ട് ഏറെ വലയുന്നത്. സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന നിലപാടിനൊപ്പം ഉദ്യോഗസ്ഥ അനാസ്ഥയുമാണ് ഇതിനുപിന്നിലെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.