കൊളത്തൂര്‍: എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ബഹിഷ്കരണ ഭീഷണിയെ തുടര്‍ന്ന് മൂര്‍ക്കനാട് ബൃഹത് കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ മേള മാറ്റി. ശനിയാഴ്ച നടത്താനിരുന്ന മൂര്‍ക്കനാട് പഞ്ചായത്ത് കണക്ഷന്‍ മേളയാണ് നീട്ടിയത്. കണക്ഷന്‍ ആവശ്യമുള്ളവരോട് അപേക്ഷയുമായി ശനിയാഴ്ച രാവിലെ 10ന് മൂര്‍ക്കനാട് പഞ്ചായത്ത് ഓഫിസിലത്തൊന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യുമെന്നും എം.എല്‍.എ ഓഫിസില്‍ നിന്ന് വാര്‍ത്താകുറിപ്പ് ലഭിച്ചു. എന്നാല്‍, പഞ്ചായത്ത് ഭരണ സമിതിയുമായി ആലോചിക്കാതെയാണ് മേള നിശ്ചയിച്ചതെന്നും പത്രത്തിലൂടെയാണ് വിവരം അറിഞ്ഞതെന്നും മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജഗോപാലന്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പാര്‍ട്ടി പരിപാടികളും തൃശൂര്‍ കിലയിലെ പരിശീലനവും ശനിയാഴ്ചയുള്ളതിനാല്‍ കണക്ഷന്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. കഴിഞ്ഞ ദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ അവര്‍ക്കും കണക്ഷന്‍ മേള നിശ്ചയിച്ചത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ളെന്നാണ് പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ച മറുപടി. എം.എല്‍.എയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മേള നടത്തുന്നപക്ഷം ഇടതുപക്ഷ അംഗങ്ങളാരും പങ്കെടുക്കില്ളെന്നും അറിയിച്ചു. തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.